ശബരിമല വനത്തില്‍ നിന്ന് മ്ലാവിനെ വേട്ടയാടിയ കേസില്‍ നാലുപേര്‍ അറസ്റ്റിലായി. ഇവരില്‍ നിന്ന് തോക്കും പിടിച്ചെടുത്തു. ബൈക്കില്‍ ഇറച്ചിയുമായി പോകുമ്പോള്‍ സംശയം തോന്നി വനപാലകര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
ളാഹ സ്വദേശികളായ സബീഷ്, രമേശ്, ചിറ്റാര്‍ പടയണിപ്പാറ സ്വദേശി അനില്‍കുമര്‍, നിലയ്ക്കല്‍ സ്വദേശിനി രത്നമ്മ എന്നവരാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസമാണ് ഇവര്‍ വനത്തില്‍ കയറി മ്ലാവിനെ വേട്ടയാടിയത്. കള്ളത്തോക്ക് കൊണ്ട് വെടിവച്ചു വീഴ്ത്തുകയായിരുന്നു. . ബൈക്കില്‍ സംഘം വരുമ്പോള്‍ ഇലവുങ്കല്‍ ചെക്ക് പോസ്റ്റിലുള്ളവര്‍ക്ക് ബൈക്കിന് പിന്നിലെ സഞ്ചി കണ്ട് സംശയം തോന്നി. തുടര്‍ന്ന് പ്ലാപ്പള്ളി ചെക്ക് പോസ്റ്റില്‍ അറിയിച്ചു. കൈകാണിച്ചെങ്കിലും സഞ്ചിയില്ലായിരുന്നു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് കുറ്റംസമ്മതിച്ചത്. വഴിയില്‍ ഉപേക്ഷിച്ച ഇറച്ചി നിറച്ച സഞ്ചിയും കണ്ടെടുത്തു.പ്രതികളെല്ലാം ബന്ധുക്കളാണ്. രഞ്ജിത്തെന്ന ഒരാളെ കൂടി പിടികൂടാനുണ്ട്. സ്വന്തം ഉപയോഗത്തിനും വില്‍പനയ്ക്കുമാണ് വേട്ടയെന്ന് പ്രതികള്‍ പറഞ്ഞു. കള്ളത്തോക്കും ഇറച്ചികടത്തിയ ബൈക്കുകളും പിടിച്ചെടുത്തു. പ്രതികളെ റാന്നി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.