blade

തിരുവനന്തപുരം കിളിമാനൂരില്‍ യുവാവിനെ ബ്ലേഡ് മാഫിയ ആക്രമിക്കുകയും വീട്ടില്‍ കയറി അതിക്രമം നടത്തുകയും ചെയ്തതായി പരാതി. പൊരുന്തമണ്‍ പ്ലാവിള സ്വദേശി ഹരീഷിനാണ് മര്‍ദനമേറ്റത്. കുന്നുമ്മേല്‍ സ്വദേശി സഞ്ജുവിനെതിരെ പൊലീസ് കേസെടുത്തു.  

 

സ്വന്തം പിക്കപ്പ് വാന്‍ പണയപ്പെടുത്തി സഞ്ജുവില്‍ നിന്ന് ഒരു ലക്ഷം രൂപ കടമെടുത്ത ഹരീഷിനാണ് മര്‍ദനമേറ്റത്. പണം തിരികെ നല്‍കാന്‍ കഴിഞ്ഞതിനെ തുടര്‍ന്ന് പിക്കപ്പ് വാന്‍ വിറ്റ് സഞ്ജു പണം തിരികെ വാങ്ങിയിരുന്നു.  പലിശക്ക് പണം വാങ്ങുമ്പോള്‍ നല്‍കിയ ചെക്കുകള്‍ തിരികെ നല്‍കാന്‍ വിളിച്ച് മര്‍ദിച്ചെന്നാണ് പരാതി. ഹരീഷിനെ തിരക്കി വീട്ടിലെത്തിയ സഞ്ജുവും സുഹൃത്തും ഭാര്യയേയും കുട്ടിയേയും ഭീഷണിപ്പെടുത്തിയെന്നും സാധനങ്ങള്‍ നശിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു

 

മര്‍ദനമേറ്റ ഹരീഷ് മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടിയിരുന്നു.  സഞ്ജുവിനെ കൂടാതെ ഇയാളുടെ സുഹൃത്ത് പ്രവീണ്‍ എന്നിവര്‍ക്കതിരെയും പൊലീസ് കേസെടുത്തു