TAGS

കൊല്ലം ഏരൂർ മേഖലയിൽ കഞ്ചാവ് വില്‍പ്പന നടത്തിയിരുന്ന രണ്ട് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. ഇരുപതു വയസ് മാത്രം പ്രായമുളള യുവാക്കള്‍ വിദ്യാര്‍ഥികളെ ഉള്‍പ്പെടെയാണ് ലഹരിയുടെ കെണിയില്‍ വീഴ്ത്തിയിരുന്നത്. ഏരൂർ പുഞ്ചിരിമുക്കിന് സമീപം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പൊതികളുമായി യുവാക്കൾ പിടിയിലായത്. പുഞ്ചിരിമുക്ക് സ്വദേശികളായ 20 വയസ് പ്രായമുളള മിഥുൻ, പ്രവീൺ എന്നിവരാണ് അറസ്റ്റിലായത്. വില്‍പ്പന നടത്താനായി സൂക്ഷിച്ചിരുന്ന കഞ്ചാവ് പൊതികള്‍ യുവാക്കളിൽ നിന്ന് എക്സൈസ് സംഘം കണ്ടെത്തി. 

 

പിടിയിലായ മിഥുന്‍, പ്രവീണ്‍ എന്നിവര്‍ പ്രദേശത്ത് ഏറെ നാളായി ലഹരിവസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്നവര്‍ ആണെന്നാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. തുടർന്ന് എക്സൈസ് സംഘം യുവാക്കളെ നിരീക്ഷിച്ചുവരികയായിരുന്നു. പിടിയിലായവരുടെ മറ്റ് സഹായികളെ കുറിച്ചും എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. മൊബൈല്‍ഫോണില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ പ്രകാരം അന്വേഷണം തുടരുന്നു. പിടിയിലായ മിഥുൻ നിലവിൽ കടയ്ക്കലിൽ വാടകയ്ക്ക് താമസിച്ച് വരികയാണ്.

 

kollam eroor ganja case arrest