killed-for-complaint-over-l

വന്‍ശബ്ദത്തില്‍ പാട്ടുവച്ചുള്ള ആഘോഷം ചോദ്യം ചെയ്തത ഗൃഹനാഥനെ യുവാക്കളുടെ സംഘം തല്ലിക്കൊന്നു. ബെംഗളുരു വിജ്ഞാന്‍ നഗറിലാണു കരസേനയില്‍ കോണല്‍ പദവിയിലുള്ള ഉദ്യോഗസ്ഥന്റെ സഹോദരനെ മദ്യപ സംഘം ആക്രമിച്ചു കൊലപ്പെടുത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ടു മൂന്നു ഒഡീഷ സ്വദേശികള്‍ പിടിയിലായി. ബെംഗളുരു നഗരത്തിലെ സമ്പന്നര്‍ തിങ്ങിപാര്‍ക്കുന്ന വിജ്ഞാന്‍ നഗര്‍, ക്രൂര കൊലപാതകത്തില്‍ നടുങ്ങുകയാണ്. കരസേനയില്‍ കേണലായ ‍േ‍ഡവിഡിന്റെ കുടുംബത്തിനു നേരെ ഞായറാഴ്ചയാണു ആക്രമണമുണ്ടായത്. 

 

തൊട്ടടുത്ത വീട്ടില്‍ പുലര്‍ച്ച വരെ വന്‍ ശബ്ദത്തില്‍ പാട്ടുവച്ചു ആഘോഷം നടന്നു. മൂന്നുമണിയോടെ  കേണലിന്റെ രോഗിയമായ അമ്മ അസ്വസ്ഥത പ്രകടിപ്പിച്ചു. തുടര്‍ന്നു സഹോദന്‍ ലിയോഡ് അടുത്ത വീട്ടിലെത്തി ശബ്ദം കുറയ്ക്കാന്‍ അഭ്യര്‍ഥിച്ചു. ഇതില്‍ പ്രകോപിതരായ അയല്‍വീട്ടിലെ താമസക്കാരായ യുവാക്കള്‍ ആക്രമിക്കുകയായിരുന്നു. വളഞ്ഞിട്ടു തല്ലി. നിലത്തുവീണ ലിയോഡിനെ സംഘം ചവിട്ടിക്കൂട്ടി. ആക്രമിക്കുന്നതു കണ്ടു തടയാനെത്തിയ  ലിയോഡിന്റെ സഹോദരിയെയും മദ്യലഹരിയിലായിരുന്ന സംഘം വെറുതെ വിട്ടില്ല. സാരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ലിയോഡ് ഇന്നലെ മരിച്ചു. ഒഡീഷ സ്വദേശികളായ റാം, ബസുദേവ്, അഭിഷേക് എന്നിവര്‍ക്കായി എച്ച് എ.എൽ. പൊലീസ് കേസെടുത്തു തിരിച്ചില്‍ തുടങ്ങി.

 

Army Officer's Brother Beaten To Death By Youth Over Loud Music