husband-who-was-arrested-in

മലപ്പുറം വാഴക്കാട് യുവതിയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഭര്‍ത്താവിനെ കൊലപാതകം നടന്ന വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. നരോത്ത് നജിമുന്നീസ കൊല്ലപ്പെട്ട കേസിലാണ് ഭര്‍ത്താവ് മുഹിയുദ്ദീനുമായി വാഴക്കാട് പൊലീസ് തെളിവെടുപ്പ് നടത്തിയത്.

 

ഇന്ന് രാവിലെ ഒന്‍പതോടെയാണ് മുഹിയുദ്ദീനെ കൊലപാതകം നടന്ന നരോത്ത് വീട്ടില്‍ എത്തിച്ചത്. വാഴക്കാട് എസ്ഐ കെ.ഷാഹുലിന്‍റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. ഞായറാഴ്ച പുലര്‍ച്ചെയാണ് നജിമുന്നീസയെ വീടിന്‍റെ ടെറസില്‍ മരിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് ഭര്‍ത്താവ് മൊയ്തീന്‍ എന്ന മുഹിയുദ്ദീനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. മക്കള്‍ക്കൊപ്പം പിതാവും മാതാവും താമസിക്കുന്ന വീട്ടിലേക്ക് പോയ നജിമുന്നീസ ഭര്‍ത്താവിനെ നിരീക്ഷിക്കാന്‍ രാത്രിയില്‍ സ്വന്തം വീട്ടിലേക്ക് എത്തിയതിന് പിന്നാലെയായിരുന്നു കൊലപാതകം. ടെറസില്‍ കാലൊച്ച കേട്ട് മുകളിലെത്തിയപ്പോള്‍ നജിമുന്നീസയെ കണ്ടെന്നും ഇതിന്‍റെ പേരില്‍ തര്‍ക്കമുണ്ടായെന്നുമാണ് മുഹിയുദ്ദീന്‍റെ മൊഴി. വഴക്കിനിടെ നജിമുന്നീസയെ ഇയാള്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. പിറ്റേന്ന് നജിമുന്നീസയെ മരിച്ച നിലയില്‍ കണ്ടെത്തിയെന്ന് നാട്ടുകാരേയും ബന്ധുക്കളേയും അറിയിച്ചതും ഇയാള്‍ തന്നെയാണ്.

 

The police brought the husband who was arrested in the case of murdering a woman in Vazhakad to the house where the murder took place