വിവാഹിതയായ യുവതിക്കൊപ്പം ഒളിച്ചോടിയ യുവാവിന്‍റെ മൂക്ക് മുറിച്ച സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. രാജസ്ഥാനിലെ അജ്മീറിലാണ് സംഭവം. യുവതിയുടെ അച്ഛനും നാല് സഹോദരങ്ങളുമാണ് പിടിയിലായത്.
നാഗ്പൂര്‍ ജില്ലയില്‍ നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പ്രതികള്‍ തന്നെയാണ് ചിത്രീകരിച്ചതും സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചതും. ജനുവരിയിലാണ് യുവാവും യുവതിയും ഒളിച്ചോടി അജ്മീറില്‍ താമസം തുടങ്ങിയത്. യുവതിയുടെ ബന്ധുക്കളെത്തി യുവാവിനെ തട്ടിക്കൊണ്ടുപയോ ശേഷം കൃഷിക്ക് ഉപയോഗിക്കുന്ന ആയുധം കൊണ്ട് മൂക്ക് മുറിക്കുകയായിരുന്നു.
പ്രതികള്‍ ഇരുമ്പുവടിയും കല്ലും ഉപയോഗിച്ച് തന്നെ മര്‍ദ്ദിച്ചുവെന്നും പുഴയുടെ സമീപം കൊണ്ടുപോയി മൂക്ക് മുറിക്കുകയായിരുന്നെന്നും പരാതിക്കാരന്‍ പറയുന്നു. സോഷ്യല്‍മീഡിയയില്‍ വിഡിയോ വൈറലായതോടെയാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഉടന്‍ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടിയ യുവാവ്, പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.
Rajasthan man elopped with married woman, man's nose chopped