കൊലയാളി റിപ്പര്‍ ജയാനന്ദന്‍ പതിനേഴു വര്‍ഷത്തെ ജയില്‍ വാസത്തിനിടെ ആദ്യമായി പരോളില്‍ പുറത്തിറങ്ങി. ഹൈക്കോടതിയില്‍ അഭിഭാഷകയായ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് പരോള്‍ ലഭിച്ചത്.
വിയ്യൂര്‍ അതീവ സുരക്ഷാ ജയിലിലായിരുന്നു തടവില്‍ കഴിഞ്ഞിരുന്നത്. രണ്ടു ദിവസത്തേയ്ക്കാണ് പരോള്‍ അനുവദിച്ചത്. രാവിലെ ഒന്‍പതിനും വൈകിട്ട് അഞ്ചിനും മധ്യേ ഇന്നു വീട്ടില്‍ തങ്ങും. നാളെ വടക്കുന്നാഥ ക്ഷേത്രത്തിലാണ് മകളുടെ വിവാഹം. നാളെ ക്ഷേത്രത്തിലേക്ക് പൊലീസിന്റെ സാന്നിധ്യത്തില്‍ വരും. മാള ഇരട്ടക്കൊല, പെരിഞ്ഞനം, പുത്തന്‍വേലിക്കര കൊലക്കേസുകള്‍ അങ്ങനെ ഇരുപത്തിനാലു കേസുകളില്‍ പ്രതിയാണ് ജയാനന്ദന്‍. സ്ത്രീകളെ തലയ്ക്കടിച്ച് വീഴ്ത്തി ആഭരണം തട്ടിയെടുക്കലായിരുന്നു രീതി. അതീവ അപകടകാരിയായതിനാല്‍ പരോള്‍ പോലും അനുവദിച്ചിരുന്നില്ല. ഇപ്പോള്‍ പരോള്‍ അനുവദിച്ചതുന്നെ പൊലീസിന്റെ സാന്നിധ്യത്തിലും. വീട്ടില്‍ എത്തിയത് ഇടവും വലവും പൊലീസിന്റെ സാന്നിധ്യത്തിലാണ്. കോളിളക്കം സൃഷ്ടിച്ച കൊലക്കേസുകളിലെ പ്രതിയെന്ന നിലയ്ക്ക് പൊലീസ് അതീവ സുരക്ഷയിലാണ് ജയാനന്ദനെ തൃശൂര്‍ മാളയിലെ വീട്ടില്‍ എത്തിച്ചത്. ജീവിതാവസാനം വരെ കഠിന തടവാണ് കോടതി വിധിച്ചത്. മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പരോള്‍ അനുവദിക്കണമെന്ന ജയാനന്ദന്റെ അഭ്യര്‍ഥന മാനിച്ചാണ് കോടതി അനുമതി നല്‍കിയതും.
Killer Ripper Jayanandan is out on parole for the first time after 17 years in prison