ആലപ്പുഴയിൽ വനിത കൃഷി ഓഫീസർ ഉൾപ്പെട്ട കള്ളനോട്ട് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ആലപ്പുഴ സക്കറിയ ബസാർ സ്വദേശി ഹനീഷ് ഹക്കിം ആണ് അറസ്റ്റിലായത്. കള്ളനോട്ട് സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് പൊലീസ് അറിയിച്ചു. കേസിൽ വനിതാ കൃഷി ഓഫീസർ അടക്കം മൂന്നുപേർ നേരത്തെ അറസ്റ്റിലായിരുന്നു. പാലക്കാട് വാളയാറിൽ കുഴൽപ്പണകേസിൽ അറസ്റ്റിലായ ആലപ്പുഴ സ്വദേശികളായ നാലു പേർക്ക് കള്ളനോട്ട് കേസുമായി ബന്ധമുള്ളതായി തെളിഞ്ഞിട്ടുണ്ട്. ഇവരെ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും. കേസിൽ അറസ്റ്റിലായ ജിഷ മോൾ തിരുവനന്തപുരം പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലാണ്. ഇവരെ തിരികെ കോടതിയിൽ ഹാജരാക്കുമ്പോൾ  സൗത്ത് പൊലീസ് കസ്റ്റഡിയിൽ വാങ്ങും.