
തിരുവനന്തപുരം മെഡിക്കല്‍ കോളജിനു സമീപം ആംബുലന്‍സ് ഡ്രൈവറെ കത്തികാട്ടി ഭീഷണിപ്പെടുത്തിയ കേസില്‍ കുപ്രസിദ്ധ ഗുണ്ട പുത്തന്‍പാലം രാജേഷും കൂട്ടാളി സാബുവും കീഴടങ്ങി. ഹൈക്കോടതി നിര്‍ദശപ്രകാരം മെഡിക്കല്‍ കോളജ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. ഇരുവരേയും മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി
കഴിഞ്ഞ ജനുവരി ഒന്‍പതിനാണ് ആശുപത്രി പരിസരത്തുവെച്ച് ആംബുലന്‍സ് ഡ്രൈവറെ കത്തികാട്ടി ഭീക്ഷണിപ്പെടുത്തിയത്. ഇതിനുശേഷം ഇവര്‍ സ്വന്തം കാറില്‍ തമ്പാനൂര്‍ ഭാഗത്തേക്ക് പോയി. സിസിടിവി ദൃശ്യങ്ങള്‍ പിന്തുടര്ന്ന് പൊലീസ് പിന്നാലെ പാഞ്ഞു. എന്നാല്‍ തമ്പാനൂരില്‍ വാഹനം ഉപേക്ഷിച്ച് ഇരുവരും കടന്നു കളഞ്ഞെന്നാണ് പൊലീസ് ഭാക്ഷ്യം. അന്നുതൊട്ട് പൊലീസ് ഇവരെ അന്വേഷിച്ച് പരക്കം പാഞ്ഞെങ്കിലും കണ്ടെത്താനായില്ല.
രാഷ്ട്രീയ ഇടപെടലാണ് അറസ്റ്റ് നടക്കാത്തതിനു കാരണമെന്നും പരക്കെ ആക്ഷേപമുയര്‍ന്നു. ഇതിനിടയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരാകാനായിരുന്നു കോടതി നിര്‍ദേശം. പത്തു ദിവസത്തെ സമയപരിധിയും വെച്ചു. ഇതു അവസാനിക്കാനിരിക്കെയാണ് മെഡിക്കല്‍ കോളജ് സ്റ്റേഷനില്‍ കീഴടങ്ങിയത്. രാവിലെ 11 മണിയ്്ക്കാണ് സ്റ്റേഷനിലെത്തിയത്.
Puthenpalam Rajesh and his friend surrended before police