അഞ്ച് ഗ്രാം മെത്താഫിറ്റമിനുമായി യുവാവ് അറസ്റ്റില്‍. പാലക്കാട് എളമ്പുലാശേരി സ്വദേശി ഷിബിന്‍ കെ.വര്‍ഗീസിനെയാണ് മണ്ണാര്‍ക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. വസ്ത്രത്തിലും കാറിലുമായി രണ്ട് കവറിലാണ് ലഹരി സൂക്ഷിച്ചിരുന്നത്. കരിയോട് ഭാഗത്ത് പൊലീസിന്റെ പതിവ് വാഹന പരിശോധന. ഈസമയത്താണ് കാറില്‍ ഷിബിന്‍ കെ.വര്‍ഗീസ് എത്തിയത്. പൊലീസിനെ കണ്ടയുടന്‍ വാഹനം നിര്‍ത്തി. വന്ന വഴിയേ മടങ്ങാന്‍ ലക്ഷ്യമിട്ട് വാഹനം തിരിക്കുന്നതിനിടെ പൊലീസ് തടസമിട്ടു. പുറത്തേക്കിറങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ആദ്യം തയാറായില്ല. തുടര്‍ന്നുള്ള വിശദമായ പരിശോധനയാണ് ലഹരി കണ്ടെത്തിയത്.
കാറിന്റെ ഡാഷ് ബോര്‍ഡിലും വസ്ത്രത്തിലുമാണ് രണ്ട് കവറുകളിലായി അഞ്ച് ഗ്രാമിലധികം മെത്താഫിറ്റമിന്‍ ഒളിപ്പിച്ചിരുന്നത്. ബെംഗലൂരുവില്‍ നിന്നും ലഹരി ശേഖരിച്ച് സ്വന്തം ആവശ്യത്തിനും മറ്റുള്ളവര്‍ക്ക് വിതരണം ചെയ്യുന്നതിനുമാണ് ഉപയോഗിച്ചിരുന്നതെന്ന് ഷിബിന്‍ മൊഴി നല്‍കി. ഇയാളുടെ ഫോണില്‍ നിന്നും നിരവധി ഇടപാടുകാരുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചു. നേരത്തെ കഞ്ചാവ് കേസിലും ഇയാള്‍ പ്രതിയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഷിബിനെ റിമാന്‍ഡ് ചെയ്തു.
A young man was arrested with five grams of methamphetamine