മലപ്പുറം പെരിന്തൽമണ്ണയിൽ എംഡിഎംഎ പിടിച്ചെടുത്ത കേസിലെ പ്രതിക്ക് 10 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. ഒറ്റപ്പാലം സ്വദേശി മുഹമ്മദ് ഷാഫിയെയാണ് മഞ്ചേരി എന്‍ഡിപിഎസ് കോടതി ശിക്ഷിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ അഞ്ചു ലക്ഷത്തിലധികം വിലവരുന്ന 52.2 ഗ്രാം എംഡിഎംഎയുമായി 2021 നവംബറിലാണ് മുഹമ്മദ് ഷാഫിയെ പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ബെംഗളൂരുവില്‍ നിന്ന് ഗ്രാമിന് ആയിരം രൂപ നിരക്കില്‍ എംഡിഎംഎ വാങ്ങി തീവണ്ടി മാര്‍ഗം കേരളത്തിലെത്തിച്ച് ചെറിയ പാക്കറ്റുകളിലാക്കി വില്‍പന നടത്തുന്നതായിരുന്നു ഇയാളുടെ രീതി. യുവാക്കളുടെ ഇടയില്‍ ലഹരിമരുന്നിന്റെ ഉപയോഗം വര്‍ധിച്ചുവരുന്നതായി ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു പരിശോധന. സംഭവസ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്യപ്പെട്ട പ്രതിക്ക് ഇതുവരെ ജാമ്യം ലഭിച്ചിരുന്നില്ല. മഞ്ചേരി എന്‍ഡിപിഎസ് കോടതി ജഡ്ജ് എന്‍.പി ജയരാജാണ് ശിക്ഷ വിധിച്ചത്.
MDMA seizure case: Accused gets 10 years imprisonment