കോവിഡ് മഹാമാരിക്ക് ശേഷം പുതുവർഷം ആഘോഷിക്കാനൊരുങ്ങുന്ന ബെംഗളൂരു നഗരത്തിൽ വൻ സുരക്ഷ വലയം . ആഘോഷങ്ങൾ നടക്കുന്ന എം ജി റോഡ് ബ്രിഗേഡ് റോഡ് ചർച്ച്‌ സ്ട്രീറ്റ് എന്നിവിടങ്ങളിൽ 8500 ഓളം  പോലീസ്കാരെ അണിനിരത്തിയാണ് സുരക്ഷ ഒരുക്കുന്നത്. സ്ത്രീകൾക്ക് നേരെയുള്ള ലൈംഗിക അതിക്രമം ലഹരി വില്പന തുടങ്ങിയവ തടയാൻ വിപുലമായാ സംവിധാനമാണ് ബെംഗളൂരു പോലീസ് ഒരുക്കിയിരിക്കുന്നത്. കനത്ത സുരക്ഷാ ക്രമീകരണങ്ങളുമായി പുതുവത്സരാഘോഷത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് ഉദ്യാന നഗരി. പ്രധാന ആഘോഷ വേദികളായ എംജി റോഡ്, ബ്രിഗേഡ് റോഡ്,   ചർച്ച് സ്ട്രീറ്റ് എന്നിവിടങ്ങളിൽ പഴുതടച്ച സുരക്ഷ ഒരുക്കുകയാണ് ബെംഗളൂരു പോലീസ്.  8500 ഓളം പോലീസുകാരും 500 സിസിടിവി ക്യാമറകളും 6 ഡ്രോൺ ക്യാമറകളും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്.

 

മുൻ വർഷങ്ങളിൽ സ്ത്രീകൾക്ക് നേരെയുണ്ടായ ലൈംഗിക അക്രമങ്ങൾ  ലഹരി വില്പന തുടങ്ങിയവ തടയാൻ വിപുലമായാ സംവിധാനമാണ് ബെംഗളൂരു പോലീസ് ഒരുക്കിയിരിക്കുന്നത്. ഇതിനു മുന്നോടിയായി നഗരത്തിലെ മൂന്നു സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ ആറുകോടി രൂപയുടെ മയക്കുമരുന്ന് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ആഘോഷങ്ങളിൽ പങ്കെടുക്കാൻ  വിദേശികൾ അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഒട്ടേറെ പേർ ഇതിനോടകം നഗരത്തിൽ എത്തിച്ചേർന്നിട്ടുണ്ട്. ആഘോഷിക്കാൻ എത്തുന്നവർക്കായി അമ്പതിനായിരം ഹോട്ടൽ മുറികളുടെ ബുക്കിങ് നേരത്തെ തന്നെ  പൂർത്തിയായിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളും ബാറുകളും പബ്ബുകളും രാത്രി ഒരുമണിവരെ തുറന്നു  പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകി.

 

Huge security cordon in Bengaluru city