തുത്തുകുടി തിരുച്ചന്തുരില്‍ സാമുഹ്യ പ്രവര്‍ത്തകനെ ലഹരിമാഫിയ വെട്ടിക്കൊന്നു. ഭാരതി നഗറില്‍ ബാലകുമരേശനാണ് കൊല്ലപ്പെട്ടത്.  അറുമുഖനേരി പ്രദേശത്ത് കഞ്ചാവ് വില്‍പ്പന നടത്തുന്ന സംഘമാണ് ആക്രമിച്ചത്. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിനാണ് അക്രമികള്‍ ക്രൂരമായി ബാലമുരുകേശനം കൊലപ്പെടുത്തിയത്.  ഏതാനും നാള്‍ മുന്‍പ് തുത്തുകുടി തിരുച്ചന്തൂരിലെ അറുമുകനേരി ബസാറില്‍ ലഹരി മാഫിയക്കെതിരെ പ്രദേശവാസികള്‍ റോഡ് ഉപരോധിച്ചിരുന്നു. സാമുഹ്യപ്രവര്‍ത്തകനായ ബാലമുരുകേശന്റെ നേതൃത്വത്തിലായിരുന്നു ഉപരോധം. കഞ്ചാവ്  ഉള്‍പ്പടെയുള്ള ലഹരിമരുന്നുകളുടെ വില്‍പ്പനയും ഉപയോഗവും തടയണമെന്നാവശ്യപ്പെട്ടുള്ള ബാലമുരുകേശന്റെ പ്രവര്‍ത്തനം ലഹരി മാഫിയയെ ചൊടിപ്പിച്ചിരുന്നു. 

രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് ബാലമുരുകേശന്റെ ഉടമസ്ഥതയിലുള്ള ഫാമിന്  അഞ്ജാതസംഘം തീയിട്ടിരുന്നു. സംഭവത്തില്‍ ലഹരിമാഫിയയുമായി  ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ചിലരെ പോലിസ് അറസ്റ്റ് ചെയ്തു. ഇതിന്‍റെ പകയെന്നവണ്ണം ഇന്നലെ ബാലമുരുകേശനെ അദ്ദേഹത്തിന്‍റെ  റെസ്റ്റോറന്റിലേക്ക് അതിക്രമിച്ചു കയറിയ ഒരു സംഘം ആളുകള്‍ വെട്ടിവീഴ്ത്തി .  സംഭവത്തില്‍ അറുമുകനേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ബാലമുരുകേശനെ വെട്ടുന്ന സി.സി.ടീ.വി ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ സംഭവത്തില്‍ വന്‍ പ്രതിഷേധമാണുയരുന്നത്.

social activist was hacked to death by drug mafia