bomb-attack-on-house

പെണ്‍കുട്ടിയെ സ്ഥിരമായി ശല്യപ്പെടുത്തിയ യുവാവിനെ സഹോദരന്‍ വിലക്കിയതിന്റെ പേരില്‍ വീടിനു നേരെ ബോംബേറ്. വീട്ടില്‍ നിന്ന് പിടിച്ചിറക്കി സഹോദരനെ ആക്രമിച്ചു.  അക്രമികളായ മൂന്നു പേരെ പിടികൂടി. തൃശൂര്‍ മണ്ണുത്തിയിലാണ് ക്രിമിനല്‍സംഘം വീടാക്രമിച്ചത്. തൃശൂര്‍ മണ്ണുത്തി സ്വദേശിനിയായ പെണ്‍കുട്ടിയെ ഇരുപത്തിരണ്ടുകാരനായ ഷംസാദ് നിരന്തരം ശല്യപ്പെടുത്തിയിരുന്നു. ആദ്യം പ്രണയാഭ്യര്‍ഥനയായിരുന്നു. 

 

പിന്നീട്, പെണ്‍കുട്ടിയ്ക്കു വഴിനടക്കാന്‍ കഴിയാത്ത രീതിയിലായി പിന്‍തുടരല്‍. പെണ്‍കുട്ടി ഇക്കാര്യം സഹോദരനോട് പറ‍ഞ്ഞു. സഹോദരനാകട്ടെ യുവാവിനെ വിലക്കി. ഇതിന്‍റെ പകയില്‍ പെണ്‍കുട്ടിയുടെ വീടിനു നേരെ ബോബെറിഞ്ഞു. പിന്നാലെ, സഹോദരനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി മർദിച്ചു. കുടുംബത്തിന്റെ പരാതിപ്രകാരം മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളാനിക്കര സ്വദേശികളായ ഷംസാദ്, ആദര്‍ശ്, അജിത്ത് എന്നിവരാണ് പിടിയിലായത്. സ്ഫോടക വസ്തു കൈവശംവച്ചതിനും വധശ്രമത്തിനും പൊലീസ് കേസെടുത്തു.

 

Bomb attack on house at Thrissur