അന്തർ സംസ്ഥാന മോഷ്ടാവായ കൊമ്പ് ഷിബു എന്ന് അറിയപ്പെടുന്ന ഷിബു സാമുവേൽ പൊലീസ് പിടിയിൽ. തമിഴ്നാട് ഏർവാടിക്കടുത്തുനിന്ന് അതിസാഹസികമായാണ് കുമളി പൊലീസ് പ്രതിയെ പിടികൂടിയത്. വിവിധ ജില്ലകളിലായി മുപ്പത്തിയൊന്ന് കേസുകൾക്ക് പുറമെ തമിഴ്നാട്ടിലും ഷിബുവിനെതിരെ നിരവധി കേസുകളുണ്ട്. കുമളി സ്റ്റേഷൻ പരിധിയിൽ നടന്ന ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഷിബു സാമുവലിനെ കുടുക്കിയത്. മോഷ്ടിച്ച പണം ഉപയോഗിച്ച് ആർഭാട ജീവിതം നടത്തി വന്ന പ്രതിയെ തമിഴ്നാട്ടിലെ ഏർവാടിയിൽ നിന്ന് തീർത്ഥാടക വേഷത്തിൽ എത്തിയ കുമളി പൊലീസ് സംഘമാണ് പിടികൂടിയത്.
കുമളിയിൽനിന്ന് മോഷ്ടിച്ച ബൈക്ക് ഉപയോഗിച്ച് അങ്കമാലി സ്റ്റേഷൻ പരിധിയിൽ നിന്ന് 15000 രൂപയും, 9 ലക്ഷം രൂപ വില വരുന്ന ആഭരണങ്ങളും പ്രതി മോഷ്ടിച്ചിരുന്നു. വാഹന മോഷണങ്ങൾക്ക് പുറമെ വീടിന്റെ പിൻവാതിൽ പൊളിച്ചുള്ള ഭവനഭേദനവുമുണ്ട്. ഇയാളുടെ ബാഗിൽ നിന്ന് മോഷണം നടത്താനുള്ള ഉപകരണങ്ങളും, മോഷ്ടിച്ച വസ്തുക്കളും കണ്ടെത്തി.
Shibu Samuel is in police custody