anagha-death-03

 

കോഴിക്കോട് പറമ്പില്‍ ബസാര്‍ സ്വദേശിനി അനഘയുടെ മരണത്തില്‍ ഭര്‍ത്താവിനെതിരെ ആത്മഹത്യാ പ്രേരണകുറ്റം.  ഭര്‍ത്താവിന്റേയും ഭര്‍തൃ വീട്ടുകാരുടേയും മാനസിക– ശാരീരിക പീഡനം കാരണമാണ് അനഘ മരിച്ചതെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. ചേവായൂര്‍ പൊലിസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത കേസ് മെഡിക്കല്‍ കോളജ് എ.സി.പിയാണ് അന്വേഷിക്കുന്നത്. 

 

അനഘയെ ഇക്കഴിഞ്ഞ വ്യാഴായ്ചയാണ് ട്രയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടത്. ഈ മരണത്തിന് കാരണം അനഘയുടെ ഭര്‍ത്താവും ഭര്‍തൃമാതാവും ആണെന്നാണ് അനഘയുടെ കുടുംബത്തിന്റെ ആരോപണം. അസ്വാഭാവിക മരണത്തിന് എലത്തൂര്‍ പൊലിസ് സ്റ്റേഷനില്‍ റജിസറ്റര്‍ ചെയ്ത കേസ് പിന്നീട് ചേവായൂര്‍ സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. അനഘയുടെ കുടുംബത്തിന്റെ പരാതിയിലാണ് നിലവിലെ അന്വേഷണം.

 

ആത്മഹത്യാ പ്രേരണ കുറ്റം, മാനസികവും ശാരീരവുമായ പീഡനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഭര്‍ത്താവിനും ഭര്‍ത്താവിന്റെ കുടുംബത്തിനുമെതിരെ കേസെടുത്തത്. 2020 മാര്‍ച്ച് ഇരുപത്തി അഞ്ചിനായിരുന്നു അനഘയും ശ്രീജേഷും തമ്മിലുള്ള വിവാഹം. അനഘയെ സ്വന്തം വീട്ടുകാരുമായി സംസാരിക്കാന്‍ അനുവദിക്കില്ല. ഫോണ്‍ ബ്ലോക്ക് ചെയ്തു .അനഘയുടെ പ്രസവം ഉള്‍പ്പടെ കുടുംബത്തെ അറിയിച്ചില്ല. ഇതെല്ലാമായിരുന്നു കുടുംബത്തിന്റെ പരാതി.അനഘയുടെ മരണ വിവരം പോലും കുടുംബത്തെ അറിയിച്ചില്ലെന്നും അമ്മ പരാതിപ്പെട്ടിരുന്നു. മെഡിക്കല്‍ കോളജ് എ.സി.പി കെ സുദര്‍ശനാണ് അന്വേഷണ ചുമതല. 

 

Kozhikode Anagha death case