ponkunnam-crime

പൊൻകുന്നത്ത് യുവാക്കളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ.ആനക്കല്ല് സ്വദേശി അജീഷ് തങ്കപ്പനാണ് പിടിയിലായത്.പട്ടിയെ അഴിച്ച് വിട്ടതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നായിരുന്നു അജീഷ് അടങ്ങുന്ന സംഘം യുവാക്കളെ ആക്രമിച്ചത് 

 

കാഞ്ഞിരപ്പള്ളി കുന്നുംപുറത്ത് ആളൊഴിഞ്ഞ കെട്ടിടത്തിന് സമീപം പട്ടിയെ അഴിച്ചുവിട്ടതുമായി ബന്ധപ്പെട്ട  തർക്കത്തിനോടുവിലായിരുന്നു ആക്രമണം.മദ്യപിച്ചെത്തിയ പ്രതികൾ ചേർന്ന്  പ്രദേശവാസികളായ ജിഷ്ണു, പ്രവീൺ എന്നിവരെ മർദ്ദച്ചതിന് ശേഷം കത്തികൊണ്ട് കുത്തുകയായിരുന്നു.സംഭവത്തിനു ശേഷം പ്രതികൾ എല്ലാവരും ഒളിവിൽ പോയിരുന്നു. തുടർന്ന്  പ്രതികളിൽ പല്ലക്ക് എന്ന് വിളിക്കുന്ന റ്റിനു കൃഷ്ണൻകുട്ടി, അച്ചു എന്നു വിളിക്കുന്ന ജോൺ ഫ്രാൻസിസ്,  രാഹുൽ ഷാജി എന്നിവരെ പോലീസ് സംഘം നേരത്തെ പിടികൂടിയിരുന്നു.  

 

ഒളിവിൽ ആയിരുന്ന അജേഷ് തങ്കപ്പന് വേണ്ടി തിരച്ചിൽ ശക്തമാക്കിയതോടെയാണ് ബംഗളൂരുവിൽ നിന്ന് പിടികൂടിയത്.പുറത്തും വയറിലുമായാണ് ഇരുവർക്കും പരുക്കേറ്റത് .പരുക്കെറ്റ ആംബുലൻസ് ഡ്രൈവറായ ജിഷ്ണു ഉടൻ തന്നെ സ്വയം ആംബുലൻസിൽ ജനറൽ ആശുപത്രിയിലേക്ക് എത്തുകയായിരുന്നു. പൊൻകുന്നം സ്റ്റേഷൻ എസ്.എച്ച്.ഒ എൻ.രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

 

Ponkunnam murder attempt case: Accuse arrested