മലപ്പുറം പാണ്ടിക്കാട് വ്യക്തി വൈരാഗ്യത്തിന്‍റെ പേരില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പൊലീസ് പിടിയില്‍. തമ്പാനങ്ങാടി പൂവഞ്ചേരി സ്വദേശി തുളസീദാസാണ് അറസ്റ്റിലായത്. വിഡിയോ റിപ്പോർട്ട് കാണാം.
തറിപ്പടി വൃന്ദാവനത്തില്‍ സജീവിനേയാണ് തുളസീദാസ് കുത്തിപ്പരുക്കേല്‍പ്പിച്ചത്. തമ്പാനങ്ങാടിയില്‍ വച്ച് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. അരയില്‍ കരുതിയ എസ് മോഡല്‍ കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തലക്കും, ചെവിക്കും, ഇടത് കയ്യിനും, വയറിനും കുത്തേറ്റു. കുത്തേറ്റ സജീവിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുത്തുന്നതിനിടെ കൈക്ക് പരിക്കേറ്റ തുളസിദാസ് ഉടൻ തന്നെ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സ തേടി. ആരുടേയും പരുക്ക് ഗുരുതരമല്ല. കുത്തേറ്റ സജീവ് കെട്ടിട നിർമാണ കരാറുകാരനാണ്.
സഹായിയായ ബിനുവിന്‍റെ പരാതിയിലാണ് കേസെടുത്തത്. പ്രതിക്കെതിരെ വധശ്രമത്തിനടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.