thejdev-death

കോഴിക്കോട് നാദാപുരത്ത് കുത്തിവെയ്പിനെത്തുടര്‍ന്ന് 11 വയസുകാരന്‍ മരിച്ചെന്ന പരാതിയില്‍ ശാസ്ത്രീയ അന്വേഷണം വേണമെന്ന് ജില്ല ശിശു ക്ഷേമ സമിതി.  ഇക്കാര്യംആവശ്യപ്പെട്ട് ശിശു ക്ഷേമ സമിതി ചെയര്‍മാന്‍ ആരോഗ്യമന്ത്രിക്ക് കത്ത് നല്‍കി . ജില്ലാ ശിശു സംരക്ഷണ ഒാഫിസര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ അന്വേഷണം വേണമെന്ന ആവശ്യം 

 

ഇക്കഴിഞ്ഞ ഫെബ്രുവരി 14 നാണ് 11 വയസുകാരനായ തേജ് ദേവ് മരിച്ചത്. നാദാപുരത്തെ ന്യൂക്ലിയസ് ക്ലിനിക്കില്‍ നിന്ന് കുത്തിവെപ്പ് എടുത്തതിനു ശേഷം കുട്ടിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി. തുടര്‍ന്ന് മരിക്കുകയും ചെയ്തു. ചികില്‍സാ പിഴവെന്ന കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ ‍പൊലിസ് കേസെടുത്തു. ഡി.എം.ഒ തലത്തില്‍ അന്വേഷണവും നടന്നു. ഇതില്‍ ക്ലിനിക്കിന് വീഴ്ച പറ്റിയതായി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ക്ലിനിക്ക് മാനേജിങ് ഡയറക്ടറും  ശിശുരോഗ ഡോക്ടറുമായ സലാവുദ്ദീന്‍ , മാനേജിങ് പാര്‍ട്ണര്‍  മുടവന്തേരി സ്വദേശി റഷീദ് ,കുത്തിവെപ്പ് നടത്തിയ നഴ്സ്  പേരോട് സ്വദേശിനി ഷാനി എന്നിവരെ അറസ്റ്റു ചെയ്തു പിന്നീട് ജാമ്യത്തില്‍ വിട്ടിരുന്നു. ഈ വിഷയത്തില്‍ ജില്ല ശിശു ക്ഷേമ സമിതി , ജില്ലാ ശിശു സംരക്ഷണ ഒാഫിസറോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശാസ്ത്രീയ അന്വേഷണം വേണമെന്ന് സിഡബ്ല്യുസി ആവശ്യപ്പെടുന്നത് 

 

അതേ സമയം തേജ് ദേവിന്റെ കുടുംബം  നീതി തേടി കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്