മലപ്പുറം വളവന്നൂര്‍ വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട് കൂട്ടയടി. സ്ത്രീകള്‍ അടക്കം ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റു. വളവന്നൂര്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ വഴി കോണ്‍ക്രീറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്. മൂന്നൂറു മീറ്റര്‍ നീളവും എട്ടടി വീതിയുമുളള റോഡ് കോണ്‍ക്രീറ്റ് ചെയ്യാനുളള ശ്രമം തടഞ്ഞതോടെ അടിപിടിയായി.
സ്ത്രീകളടക്കം ഭാഗമായി. കയ്യില്‍ കിട്ടിയ സാധനങ്ങളെല്ലാം എടുത്ത് മര്‍ദിക്കാന്‍ ശ്രമിച്ചു. കല്ലെടുത്തെറിഞ്ഞു. പ്രശ്ന പരിഹാരത്തിന് പലവിധത്തിലും ഇടപെട്ട പൊലീസ് പോലും സുല്ലു പറഞ്ഞു. ഏറെ വൈകിയെങ്കിലും ഒടുവില്‍ പൊലീസ് കാവലില്‍ വഴിയുടെ കോണ്‍ക്രീറ്റിങ് പൂര്‍ത്തിയായി.