ഫ്ലാറ്റ്ഫോമിൽ നിന്നും ട്രാക്കിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ച 18കാരനെ സാഹസികമായി രക്ഷപ്പെടുത്തി റെയിൽവേ ഉദ്യോഗസ്ഥൻ. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിലും പ്രചരിക്കുകയാണ്. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ വിഠല്‍വാടി റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം.
ഫ്ലാറ്റ്ഫോമിന്റെ അറ്റത്ത് ട്രെയിൻ നോക്കി നിൽക്കുന്ന 18കാരനെ വിഡിയോയിൽ കാണാം. ഈ സമയം അതുവഴി നടന്നുവന്ന റെയിൽവേ പൊലീസ് ജീവനക്കാരൻ പിന്നിലേക്ക് മാറി നിൽക്കാൻ ഈ കുട്ടിയോട് പറയുണ്ട്. എന്നാൽ ട്രെയിൻ വരുന്നത് കണ്ടതോടെ 18കാരൻ ഉടൻ ട്രാക്കിലേക്ക് ചാടി. ആദ്യമൊന്ന് പകച്ച് പോയ പൊലീസുകാരൻ മിന്നൽ വേഗത്തിൽ 18കാരനെ ട്രാക്കിൽ നിന്നും തള്ളിമാറ്റുന്നതും ഈ സമയം ട്രെയിൻ കടന്നുപോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം.