kovai-murder-02

കോയമ്പത്തൂരില്‍ പതിനാലുകാരിയെ കൊന്ന് ചാക്കില്‍കെട്ടി മാലിന്യക്കൂമ്പാരത്തില്‍ തള്ളിയത് അമ്മയുടെ കാമുകന്‍. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്തു ബലാല്‍സംഗം ചെയ്യാനുള്ള ശ്രമിത്തിനിടെയാണു കൊലപാതകം. കാമുകന്‍ മുത്തുകുമാര്‍ അറസ്റ്റിലായി. കോയമ്പത്തൂര്‍ ശരവണപ്പെട്ടി യമുനാ നഗറില്‍ റോഡരികിലെ മാലിന്യ ക്കൂമ്പാരത്തില്‍ കഴിഞ്ഞ ദിവസമാണു 14കാരിയുടെ ജീര്‍ണിച്ച മൃതദേഹം കണ്ടത്തിയത്. കുട്ടിയുടെ അമ്മയെ കേന്ദ്രീകരിച്ചു നടന്ന അന്വേഷണമാണു പ്രതിയിലേക്ക് എത്തിയത്. മരിച്ച പെണ്‍കുട്ടിയുടെ അച്ഛന്‍ കുടുംബത്തെ ഉപേക്ഷിച്ചതാണ്. ഇതിനുശേഷം സമീപവാസിയായ മുത്തുകുമാറെന്നയാളുമായി അമ്മ അടുപ്പത്തിലായി. 

 

ഇയാള്‍ രണ്ടുപവന്‍ സ്വര്‍ണം അമ്മയ്ക്കു സമ്മാനമായി നല്‍കിയിരുന്നു.അടുത്തിടെ ഇതു തിരികെ ചോദിച്ചു. ഇത് വാങ്ങുന്നതിനായാണു മുത്തുകുമാര്‍ കഴിഞ്ഞ തിങ്കളാഴ്ച ശരവണപ്പെട്ടിയിലെ വീട്ടിലെത്തിയത്. ഈസമയത്ത് പെണ്‍കുട്ടി മാത്രമേ വീട്ടിലുണ്ടായിരുന്നൊള്ളു. പെണ്‍കുട്ടിയെ  കടന്നുപിടിച്ച മുത്തുകുമാര്‍ ബലാല്‍സംഗം ചെയ്തതിനു ശേഷം കഴുത്തില്‍ കയറു മുറുക്കി കൊല്ലുകയായിരുന്നു. പെണ്‍കുട്ടിയെ കാണാതായെന്ന പരാതി നല്‍കാന്‍ കുട്ടിയുടെ അമ്മയോടൊപ്പം ഇയാളും പൊലീസ് സ്റ്റേഷനില്‍ പോയിരുന്നു.