മലപ്പുറം കോട്ടക്കലില്‍ മുത്തലാഖ് ആവശ്യപ്പെട്ട് ഭാര്യയുടെ ബന്ധുക്കള്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന പരാതിയുമായെത്തിയ നവവരന് എതിരെ പരാതി. ഭാര്യയെ പതിവായി മര്‍ദിച്ചിരുന്നുവെന്നും വധുവിനെ  പ്രകൃതിവിരുദ്ധ പീഡനത്തി്ന് ഇരയാക്കിയെന്നുമാണ് ജില്ല പൊലീസ് മേധാവിക്ക് ഭാര്യ നല്‍കി പരാതി.

 

വിവാഹത്തിനു പിന്നാലെയുളള ദിവസങ്ങളില്‍ തന്നെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയെന്നാണ് ഭാര്യയുടെ പരാതി. സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവും സഹോദരിയും മാതാപിതാക്കളും ഉപദ്രവിച്ചു. തനിക്ക് പരപുരുഷ ബന്ധമുണ്ടെന്ന് ആരോപിച്ച് അപമാനിച്ചു. പീഡനം സഹിക്കവയ്യാതെയാണ് സ്വന്തം വീട്ടിലേക്ക് പോയതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. തനിക്ക് വീട്ടില്‍ നിന്ന് സമ്മാനമായി ലഭിച്ച സ്വര്‍ണാഭരങ്ങള്‍ ഭര്‍ത്താവും കുടുംബവും കൈക്കലാക്കി. ഭാര്യയോട് വിവാഹബന്ധം ഒഴിഞ്ഞു പോവാന്‍ ആവശ്യപ്പെട്ടന്നും കൈവശമുളള സ്വര്‍ണാഭരണങ്ങള്‍ തിരിച്ചു തരില്ലെന്നും തനിക്ക് രാഷ്ട്രീയ സ്വാധീനമുളളതുകൊണ്ട് ഒന്നും ചെയ്യാന്‍ ചെയ്യാന്‍ കഴിയില്ലെന്നും പ്രതി പറഞ്ഞെന്നുമാണ് യുവതിയുടെ മൊഴി. 

 

ഭാര്യവീട്ടിലേക്ക് തട്ടിക്കൊണ്ടുപോയി മര്‍ദിച്ചുവെന്ന പരാതി അടിസ്ഥാന രഹിതമാണ്. സ്വന്തം ഇഷ്ടപ്രകാരമാണ് ഭര്‍ത്താവ് ചര്‍ച്ചയ്ക്കെത്തിയത്. സംസാരത്തിന് ഇടെയുണ്ടായ തര്‍ക്കങ്ങള്‍ക്കിടെ ആദ്യം മര്‍ദനം ആരംഭിച്ചത് പ്രതിയാണന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.