2012 ൽ ദലിത് നേതാവ് പശുപതി പാണ്ഡ്യനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഒന്നിന് പിറകെ ഒന്നായി തലവെട്ടിക്കൊന്ന് പ്രതികാരം. കേസിൽ പ്രതിയായിരുന്ന 70 കാരി നിർമലാ ദേവിയെയും ഇന്നലെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തമിഴ്നാട്ടിലെ ഡിണ്ടിഗലിലാണ് ഈ പ്രതികാരക്കൊലകൾ നടക്കുന്നത്. കേസിൽ പ്രതിയായ അ‍ഞ്ചുപേരുടെ തല ഇതിനോടകം പലപ്പോഴായി വെട്ടിയെടുത്തതായി റിപ്പോർട്ടുകളുണ്ട്. പശുപതി പാണ്ഡ്യൻ വലിയ ജനപ്രതീയുള്ള നേതാവായിരുന്നു. ഇദ്ദേഹത്തിന്റെ അനുയായികളാണ് ഇപ്പോൾ നടക്കുന്ന കൊലകൾക്ക് പിന്നിലെന്ന് പൊലീസ് പറയുന്നു.

പ്രതികളെ ഒളിവിൽ താമസിപ്പിച്ച കുറ്റത്തിന് ശിക്ഷിക്കപ്പെട്ട നിർമലയുടെ തലയും ഇവർ ഇപ്പോൾ വെട്ടിയെടുത്തു.അറുത്തെടുത്ത തല നേതാവിന്റെ വീടിന് മുന്നിൽ നിന്നാണ് കണ്ടെത്തിയത്. മുൻപ് െകാല്ലപ്പെട്ട നാലുപേരുടെയും തലകൾ നേതാവുമായി ബന്ധമുള്ള സ്ഥലങ്ങളിൽ നിന്നുതന്നെയാണ് ലഭിച്ചത്. കേസിൽ 18 പ്രതികളാണ് ഉണ്ടായിരുന്നത്. നിലവിൽ 13 പേർ ജീവനോടെയുണ്ട്. ഗൂഢാലോചന നടത്തിയാണ് ജനകീയനായ പശുപതിയെ അന്ന് പ്രതികൾ കൊന്നത്.