kattappana-girl-4

 

ഇടുക്കി കട്ടപ്പനയിൽ പതിനാലുകാരിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പരിക്കാനിവിള സുരേഷിന്റെ മകൾ ശാലുവാണ് മരിച്ചത്. ഉച്ചക്ക് രണ്ടരയോടെയാണ് ശാലുവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കട്ടപ്പനയിലെ വ്യാപാരിയായ സുരേഷിന്റെ ഏകമകളാണ് ഒൻപതാം ക്ലാസുകാരി. സുരേഷിനുള്ള ഉച്ചഭക്ഷണവുമായി ശാലുവിന്റെ അമ്മ സിന്ധു കടയിലേക്ക് പോയി. ഈ സമയം വീട്ടിൽ ശാലു മാത്രമാണുണ്ടായിരുന്നത്. തിരികെ എത്തി പലതവണ വിളിച്ചിട്ടും കതക് തുറന്നില്ല.

 

ബന്ധുക്കളും അയൽവാസികളും ചേർന്ന് ശാലുവനെ സമീപത്തെ സ്വകാര്യ ആശുപത്രിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. ഇൻക്വസ്റ്റിനു ശേഷം പോസ്റ്റുമോർട്ടം നടതത്തി ബന്ധുക്കൾക്ക് കൈമാറും. അസ്വാഭാവിക മരണത്തിന് കട്ടപ്പന പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.