സി.ഒ.ടി. നസീർ വധശ്രമക്കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. തലശ്ശേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നൽകിയത്. കേസിലുൾപ്പെട്ട 12 പ്രതികൾക്കെതിരെ വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ആണ് ചുമത്തിയിരിക്കുന്നത്. ലോകസഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ മത്സരിച്ചതിനെ തുടർന്നായിരുന്നു സി.പി.എം മുൻ നേതാവിനെതിരെയുള്ള ആക്രമണം.
ശ്രീജിൽ, റോഷൻ ബാബു, അശ്വന്ത്, സോജിത്ത്, സെയ്ത്, സന്തോഷ്, ബ്രിട്ടോ, ജിത്തു, മിഥുൻ എന്ന മൊയ്തു, രാഗേഷ് എന്നിവരാണ് പ്രതികൾ. 2019 മേയ് 18ന് രാത്രി തലശേരി കായത്ത് റോഡിൽ വച്ചാണ് നസീർ ആക്രമിക്കപ്പെട്ടത്.