thrissur-suicide-image-845-440

ചാലക്കുടിയിലെ ലോഡ്ജ് മുറിയില്‍ യുവതിയേയും യുവാവിനേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മരോട്ടിച്ചാല്‍ സ്വദേശി സജിത്, ഈറോഡ് സ്വദേശി അനിത എന്നിവരാണ് മരിച്ചത്. അനിതയുടെ 12 ഉം പത്തും വയസുള്ള കുട്ടികള്‍ ഒപ്പമുണ്ടായിരുന്നു. കുട്ടികൾ ഉറങ്ങുന്നതിനിടെയായിരുന്നു ഇവർ ജീവനൊടുക്കിയത്.

 

കുട്ടികളാണ് ലോഡ്ജ് ജീവനക്കാരെ വിവരം അറിയിക്കുന്നത്. ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. അങ്കമാലിയിൽ താമസം ശരിയാകും വരെ ലോഡ്ജിൽ താമസിക്കുമെന്നാണ് ഇവർ റൂമെടുക്കുമ്പോൾ പറഞ്ഞിരുന്നത്. ഈറോഡ് സ്വദേശിയായ അനിത ഭർത്താവിനെ ഉപേക്ഷിച്ച് സജിത്തിനൊപ്പം ജീവിക്കാൻ ഇറങ്ങിത്തിരിച്ചതാണെന്നു കരുതുന്നു. രണ്ടു ദിവസം മുൻപാണ് ലോഡ്ജിൽ മുറിയെടുത്തത്.