pollachi-rape-03

 

തമിഴ്നാടിനെ പിടിച്ചു കുലിക്കിയ പൊള്ളാച്ചി പീഡനക്കേസിൽ പ്രാദേശിക നേതാവ് അടക്കം  മൂന്ന് അണ്ണാ ഡിഎംകെ പ്രവർത്തകരെ സിബിഐ അറസ്റ്റ് ചെയ്തു. കേസിൽ നേരത്തെ അഞ്ചു പേർ അറസ്റ്റിൽ ആയിരുന്നു. രണ്ട് മന്ത്രി പുത്രൻമാർക്കു പങ്കുണ്ടെന്ന ആരോപണം  ഉയർന്നതിനെ തുടർന്ന് വൻ വിവാദമായ കേസാണിതു. പൊള്ളാച്ചി കേന്ദ്രീകരിച്ചു പ്രണയം  നടിച്ചു കൂട്ടികൊണ്ടുപോയി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്യുന്ന സംഘം 50 യുവതികളുടെ സെക്സ് വീഡിയോ നിർമിച്ചെന്നാണ് കേസ്.

 

അണ്ണാഡിഎംകെ വിദ്യാർത്ഥി വിഭാഗം പൊള്ളാച്ചി ടൗൺ സെക്രട്ടറി കെ. അരുളാനന്ദം, ഷാരോൺ പോൾ, ബൈക്ക് ബാബു, എന്നിവരെയാണ് ഇന്നലെ വൈകീട്ട് സിബിഐ അറസ്റ്റു ചെയ്തത്. നേരെത്തെ ഈ കേസിൽ അഞ്ചുപേരെ തമിഴ്നാട് പോലീസും സിബിഐയും  പിടികൂടിയിരുന്നു. ഇതേ ഗൂഡസംഘത്തിൽ പെട്ടവരാണ് ഇന്നലെ പിടിയിലായത്. 2019 ഫെബ്രുവരിയിലാണ് വൻ രാഷ്ട്രീയ വിവാദമായ കേസ് പുറത്താകുന്നത്. പൊള്ളാച്ചിയിലെ  19 കാരിയായ കോളേജ് വിദ്യാർത്ഥിനി തന്നെ കാമുകനും  മറ്റു  മൂന്ന്  പേരും കാറിൽവച്ചു  വസ്ത്രങ്ങൾ വലിച്ചൂരി അപമാനിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തെന്നു  കാണിച്ചു പോലീസിൽ പരാതി നൽകി.

 

കേസ് ആന്വേഷണം ഇഴഞ്ഞതോടെ  പെൺകുട്ടിയും  കുടുംബവും  മാധ്യമങ്ങൾക്കു  മുന്നിൽ  എത്തി. തുടർന്ന് പെൺകുട്ടിയെ  അപമാനിച്ച ശബരി രാജൻ, തിരുനാവുകരശ്, സതീഷ്, വസന്തകുമാർ  എന്നിവർ  അറസ്റ്റിലായി. തുടർന്ന് കേസിലെ അഞ്ചാം പ്രതിയും ഇവരുടെ  സുഹൃത്തുമായ അനിവാനം കോടതിയിൽ  കീഴടങ്ങി. ഇയാൾ  നൽകിയ  മൊഴിയിലാണ്  പൊള്ളാച്ചി  കേന്ദ്രീകരിച്ചു പെൺകുട്ടികളെയും  യുവതികളെയും പ്രണയം നടിച്ചു കൂട്ടി  കൊണ്ടുപോയി  സെക്സ്  വീഡിയോ  നിർമിക്കുന്ന സംഘത്തെ  കുറിച്ച്  പോലീസിന്  സൂചന  കിട്ടിയത്.

 

അമ്പതിൽ അധികം പേരുടെ വീഡിയോ സംഘത്തിൽ പെട്ടവരുടെ മൊബൈലുകളിൽ  നിന്ന്  കണ്ടെടുക്കുകയും ചെയ്തിരുന്നു. ഭരണ കക്ഷിആയ അണ്ണാ ഡിഎംകെയുടെ പ്രാദേശിക  നേതാക്കകളുടെ പേരുകൾ  അറസ്റ്റിലായവരുടെ മൊഴികളിൽ  ഉൾപ്പെട്ടതോടെ കേസ്  അന്വേഷണം നിലച്ചു. തുടർന്ന് വൻജനകീയ പ്രതിഷേധം ഉയർന്നതോടെ  ആണ് കഴിഞ്ഞ  2018 ഏപ്രിലിൽ കേസ് സിബിഐക്ക് വിട്ടത്.

 

നിയമ സഭതിരഞ്ഞെടുപ്പിന് കേവലം രണ്ടുമാസം മാത്രം ബാക്കി നില്ക്കെ ഭരണകക്ഷിയായ അണ്ണാ ഡിഎംകെക്ക്‌ പ്രാദേശിക നേതാവിന്റെ അറസ്റ്റ് വൻതിരിച്ചടി ആണ്. കേസ് തുടക്കം മുതൽ ഇല്ലാതാകാൻ ശ്രമിച്ചെന്നെ ആരോപണം ഇതിനകം ഡിഎംകെ ഉയർത്തി കഴിഞ്ഞു. മന്ത്രി പുത്രമാർക്കു പങ്കുണ്ടെന്ന ആരോപണം ഇനി കൂടുതൽ സജീവചർച്ച ആകുകയും ചെയ്യും.