goldarrest-alp

ആലപ്പുഴ പുല്ലുകുളങ്ങരയിൽ ജ്വല്ലറിയിൽ മോഷണം നടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍. തിരുവല്ല സ്വദേശി ശരത്ത്, ആറാട്ടുപുഴ സ്വദേശി സുധീഷ് എന്നിവരാണ് പിടിയിലായത്. വീട് വാടകയക്ക് എടുത്താണ് പ്രതികള്‍ മോഷണം ആസൂത്രണം ചെയ്തത്

പുല്ലുകുളങ്ങര ക്ഷേത്രത്തിന് മുന്നിലുള്ള ബീനാ ജ്യൂവലേഴ്സിന്റെ ഭിത്തി തുരന്ന് മൂന്നുലക്ഷത്തോളം രൂപയും സ്വര്‍ണവും കവര്‍ന്ന കേസിലെ പ്രതികളണ് പിടിയിലായത്. കായംകുളം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുളള സംഘമാണ് പ്രതികളെ വലയിലാക്കിയത്. ഇരുവരും നിരവധി മോഷണക്കേസുകളില്‍ പ്രതികളാണ്. ചൂളത്തെരുവില്‍ വീട് വാടകയ്ക്ക് എടുത്തായിരുന്നു മോഷണം ആസൂത്രണം ചെയ്തത്. 

കുറത്തികാട്, കാക്കനാട് എന്നീ സ്ഥലങ്ങളിലും വീടുകളില്‍ മോഷണം നടത്തിയതായി പ്രതികള്‍ സമ്മതിച്ചു. കനകക്കുന്ന് പൊലീസ് ഇവരെ മോഷണം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുത്തു. ബീനാ ജ്വല്ലേഴ്സ് ഉടമയുടെ വീട്ടിനകത്ത് കയറി ഭിത്തി തുരന്നാണ് പ്രതികള്‍ ജ്വല്ലറിക്ക് അകത്ത് കയറിയത്. വീട്ടില്‍ ആള്‍താമസമില്ലാത്ത സമയത്തായിരുന്നു മോഷണം.