പാലക്കാട് തൃത്താല മേഖലയില്‍ മോഷണക്കേസുകള്‍ വര്‍ധിക്കുന്നു. മേഴത്തൂർ ബദ്രിയ ജുമാ മസ്ജിദിലെ ഭണ്ഡാരം പൊളിച്ച് പണം കവർന്നു. പൂട്ട് പൊളിക്കുന്ന മോഷ്ടാവിന്റെ ദൃശ്യം നിരീക്ഷണക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

 

കഴിഞ്ഞ തിങ്കളാഴ്ച്ച പുലർച്ചെയാണ് മോഷണം നടന്നത്. മേഴത്തൂർ കൂറ്റനാട് റോഡിലെ ബദ്രിയ ജുമാ മസ്ജിദിലെ ഭണ്ഡാരത്തിലെ പണമാണ് മോഷ്ടാവ് കവർന്നത്. കമ്പിപാര കൊണ്ട് പൂട്ട് പൊളിച്ച് പണം ചാക്കിലാക്കി കടന്നു കളയുന്നത് പള്ളിയിലെ സി.സി.ടി.വിയിൽ പതിഞ്ഞു. ഇതുപ്രകാരമാണ് തൃത്താല പൊലീസിന്റെ അന്വേഷണം. രണ്ടു മാസം കൂടുമ്പോഴാണ് ഭണ്ഡാരത്തിലെ പണം കമ്മിറ്റി എടുക്കാറുള്ളത്. തിങ്കളാഴ്ച മോഷണം നടന്നെങ്കിലും ചൊവ്വാഴ്ച്ച രാവിലെയാണ് പൂട്ട് തകർത്ത നിലയിൽ കാണുന്നത്. 

 

തൃത്താല ഫെസ്റ്റ് ദിവസം കൂടിയായിരുന്നതിനാല്‍ ഭണ്ഡാരത്തില്‍ കൂടുതല്‍ പണം ഉണ്ടായിരിക്കാനാണ് സാധ്യത. തൃത്താല പൊലീസിന്റെ അന്വേഷണം തുടരുകയാണ്.