kalady-murder

എറണാങ്കുളം കാലടിയില്‍ മോഷണശ്രമത്തിനിടെ കുത്തേറ്റ വയോധിക മരിച്ചു. മറ്റൂര്‍ സ്വദേശി ഒാമനയാണ് മരിച്ചത്. കേസില്‍ പ്രതിയായ കോതമംഗലം സ്വദേശി ഷിബു റിമാന്‍ഡിലാണ്. ആഗസ്റ്റ് 8ന് ഒാമനയുടെ മറ്റൂരിലെ വീട്ടിലാണ് സംഭവമുണ്ടായത്. കാലടിയിലെ കോളജില്‍ ഹോസ്റ്റല്‍ വാര്‍‍ഡനായിരുന്നു മരിച്ച ഒാമന. 

ഇതേ കോളജില്‍ താല്‍ക്കാലിക ജീവനക്കാരനായിരുന്ന പ്രതി ഒാമനയെ കാണാനെത്തി. തുടര്‍ന്ന് മോഷണശ്രമത്തിനിടെ ഒാമനയെ കുത്തിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. ഒാമന ധരിച്ചിരുന്ന സ്വര്‍ണമാലയും വളകളും ഷിബു കവര്‍ന്നു. പരുക്കേറ്റ ഒാമന ചികില്‍സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. പ്രതി മോഷ്ടിച്ച സ്വര്‍ണമാലയും വളകളും പോലീസ് കണ്ടെത്തിയിരുന്നു. വീട്ടില്‍ തനിച്ചായിരുന്നു ഒാമനയുടെ താമസം.