akalad-ganjavu

തൃശൂർ അകലാട് മേഖലയിൽ വടക്കേക്കാട് പോലീസിന്റെ കഞ്ചാവ് വേട്ട തുടരുന്നു. കാറിൽ കടത്തുകയായിരുന്ന രണ്ടേക്കാൽ കിലോ കഞ്ചാവ് പിടികൂടി . അകലാട് മൂന്നയിനി  ഭാഗത്ത് വ്യാപകമായി കഞ്ചാവ് കച്ചവടം നടക്കുന്നതായി  കുന്നംകുളം അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ ടി എസ് സിനോജിന്  കിട്ടിയ രഹസ്യവിവരം ലഭിച്ചിരുന്നു. വടക്കേക്കാട് എസ്.ഐ : അബ്ദുൽ ഹക്കീമും സംഘവും കഞ്ചാവ് കടത്തുന്ന കാറിനെ പിൻതുടർന്നു. 

 

കാർ നിർത്താതെ പാഞ്ഞു.  കാറിനെ പിന്തുടർന്ന പൊലീസ് വാഹനം മൂന്നയിനി  ബീച്ച് റോഡിൽ വച്ച് തടഞ്ഞു.  വാഹനം ഓടിച്ചിരുന്ന ആൾ ഓടി.  കാറിന്റെ ഡിക്കിയിൽ ബാഗിൽ സൂക്ഷിച്ചിരുന്ന രണ്ടര കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. ഓടിപ്പോയ പ്രതിയെ തിരിച്ചറിഞ്ഞു .  മുന്നയിനി സ്വദേശി ഹക്കീമാണ് കഞ്ചാവ് കടത്തിയത്.  പ്രതിയെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്