മറയൂർ സർക്കാർ സ്‌കൂളിൽ നിന്ന് ചന്ദന മരത്തിന്റെ ശിഖരങ്ങള്‍ മുറിച്ചു കടത്തി. സ്കൂൾ അവധിയുടെ മറവിലാണ് മോഷണം. സ്കൂൾ അധികൃതർ വനം വകുപ്പിന് പരാതി നൽകി. മറയൂര്‍ ടൗണിന് സമീപം സർക്കാർ എല്‍ പി സ്‌കൂള്‍ പരിസരത്തു നിന്നാണ് ചന്ദന മരത്തിന്റെ ശിഖരം മുറിച്ചു കടത്തിയത്. മറയൂര്‍ ചന്ദന ഡിവിഷന്റെയും, ചിന്നാര്‍ വന്യജീവി സങ്കേതത്തിലെ ഓഫീസുകള്‍ക്കും സമീപത്തായാണ് ഈ സ്‌കൂള്‍ പരിസരം.
ഇവിടെ നിന്നാണ് മോഷ്ടാക്കള്‍ കഴിഞ്ഞ ദിവസം രാത്രി ശിഖരം മുറിച്ചു കടത്തിയിരിക്കുന്നത്. സ്‌കൂള്‍ അവധിയുടെ മറവിലാണ് മോഷണം. മോഷണം സംഭന്ധിച്ച് സ്‌കൂള്‍ അധിക്രതർ പൊലീസിലും വനംവകുപ്പിലും പരാതി നല്‍കി. മാസങ്ങള്‍ക്ക് മുന്‍പും ഈ സ്‌കൂള്‍ പരിസരത്തു നിന്ന് ചന്ദന മരം മുറിച്ചു കടത്തുകയും, സ്‌കൂള്‍ കമ്പ്യൂട്ടര്‍ ലാബിലെ സാമഗ്രികള്‍ മോഷണം പോവുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള അന്വേഷണം എങ്ങുമെത്തിയിട്ടില്ല. മോഷണം പെരുകുമ്പോഴും കുറ്റവാളികളെ കണ്ടെത്താന്‍ കഴിയുന്നില്ലെന്നു നാട്ടുകാർ ആരോപിക്കുന്നു.