TAGS

 

ചാവക്കാട് പുന്നയിൽ നാല് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു. പുന്ന സ്വദേശികളായ നൗഷാദ് , ബിജേഷ് , നിഷാന്ത് , സുരേഷ് എന്നിവർക്കാണ് വെട്ടേറ്റത്. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നൗഷാദ് വെന്റിലേറ്ററിലാണ്. മുഖം മൂടി ധരിച്ച് ബൈക്കിൽ എത്തിയ പതിനഞ്ചു പേരാണ് ആക്രമിച്ചത്. വൈകിട്ട് ആറു മണിയോടെയായിരുന്നു സംഭവം. എസ്.ഡി.പി.ഐ പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കോൺഗ്രസ് ആരോപിച്ചു.