tirur-league-activist-attac

TAGS

മലപ്പുറം തിരൂര്‍ കാഞ്ഞിരക്കുറ്റിയില്‍  മുസ്്ലീം ലീഗ് പ്രവര്‍ത്തകന്‍ ഉള്‍പ്പടെ  രണ്ടുപേര്‍ക്ക് വെട്ടേറ്റു. പറവണ്ണ സ്വദേശി കുഞ്ഞിമോന്‍, മുസ്്ലീം ലീഗ് പ്രവര്‍ത്തകന്‍ കൂടിയായ സഹോദരന്‍ മുഹമ്മദ് റാഫി എന്നിവര്‍ക്കാണ് വെട്ടേറ്റത്. എസ്.ഡി.പി.ഐയില്‍ നിന്നും രാജിവെച്ചതിന്റെ വൈരാഗ്യം കാരണമാണ് തന്നെ വെട്ടിയതെന്ന് കുഞ്ഞിമോന്‍ പറഞ്ഞു.കുഞ്ഞിമോനെ വെട്ടുന്നത് തടഞ്ഞതിനാണ്  മുഹമ്മദ് റാഫിയെ മര്‍ദിച്ചത്

 

വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം.കാഞ്ഞിരക്കുറ്റി ടൗണില്‍ വച്ച്  കുഞ്ഞിമോനെ തടഞ്ഞുനിര്‍ത്തി ഒരു സംഘം ആളുകള്‍ മര്‍ദിക്കുകയും വെട്ടുകയുമായിരുന്നു.എസ്.ഡി.പിയില്‍ നിന്ന് രാജിവച്ചതിലുള്ള പ്രതിഷേധം കൊണ്ടാണ് തന്നെ വെട്ടിയതെന്ന് കുഞ്ഞിമോന്‍ പറഞ്ഞു

 

ബൈക്കിലും ഒാട്ടോയിലുമെത്തിയ സംഘം വാളുള്‍പ്പടെയുള്ള  ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. കുഞ്ഞിമോനെ വെട്ടുന്നത് തടഞ്ഞതിനെ തുടര്‍ന്നാണ് റാഫിയെ ക്രൂരമായി മര്‍ദിക്കുകയും വെട്ടുകയും ചെയ്തത്. തിരൂര്‍ പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.