sreejesh-attack-case

TAGS

 

വടകരയില്‍ സിപിഎം പ്രവര്‍ത്തകനായ ശ്രീജേഷിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൂടി  അറസ്റ്റില്‍. ഇതോടെ കേസില്‍ പിടിയിലാകുന്നവരുടെ എണ്ണം അഞ്ചായി. കഴിഞ്ഞ വര്‍ഷം നവംബര്‍ 28നായിരുന്നു കേസിനാസ്പദമായ സംഭവം.

 

43 കാരനായ മുഹമ്മദ്, 48കാരനായ അബ്ദുല്‍ കരിം എന്നിവരാണ് അറസ്റ്റിലായത്. ഓട്ടോ ഡ്രൈവറായ സിപിഎം പ്രവര്‍ത്തകന്‍ ശ്രീജേഷിനെ രാഷ്ട്രീയ വിരോധം മൂലം വെട്ടിക്കൊല്ലാന്‍ ശ്രമിച്ചുവെന്നാണ് കേസ്. ഓട്ടം വിളിച്ച ശേഷം  ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയാണ് കൊല്ലാന്‍ ശ്രമിച്ചത്. ശ്രീജേഷ് ഓടി രക്ഷപ്പെടുകയായിരുന്നു. കേസില്‍ എസ്ഡിപിഐ പ്രവര്‍ത്തകരായ  റഫീഖ്, ലത്തീഫ്, യൂനസ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 

 

അന്ന് ഒളിവില്‍ ഒളിവില്‍ പോയ മുഹമ്മദും അബ്ദുല്‍ കരീമുമാണ് ഇപ്പോള്‍ പിടിയിലായത്. തമിഴ്നാട്ടിലും ആന്ധ്രാപ്രദേശിലുമായി ഒളിവിലായിരുന്നു ഇരുവരും. കേസില്‍ കൂടുതല്‍ പ്രതികളെ വരും ദിവസങ്ങളില്‍ പിടികൂടുമെന്നും പൊലിസ് അറിയിച്ചു.