ഡല്‍ഹിയില്‍ ബവാനയിൽ അധ്യാപിക വെടിയേറ്റുമരിച്ചത് ഭര്‍ത്താവിന്റെ കാമുകി നല്‍കിയ കൊട്ടേഷനെന്നു കണ്ടെത്തൽ. അധ്യാപിക വെടിയേറ്റ് കൊല്ലപ്പെട്ടതിന്റെ മൂന്നാംനാൾ പ്രതികളെ ഡൽഹി പൊലീസ്കുടുക്കിയിരുന്നു. അധ്യാപികയുടെ ഭര്‍ത്താവ് മണ്‍ജീത്ത് (38), കാമുകിയായ എയ്ഞ്ചല്‍ ഗുപ്ത എന്നിവരാണ് അറസ്റ്റിലായത്.
10 ലക്ഷം രൂപയുടെ ക്വട്ടേഷനെ തുടര്‍ന്നാണെന്ന് കൊലപാതകമെന്ന് പൊലീസ് കണ്ടത്തി. കാമുകിയായ എയ്ഞ്ചല്‍ ആണ് ഇതിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. മോഡലിംഗ് രംഗത്ത് പ്രവര്‍ത്തിക്കുകയാണ് എയ്ഞ്ചല്‍. കഴിഞ്ഞ മാസം 29നാണ് അധ്യാപികയായ സുനിത (38) സ്‌കൂളിലേക്ക് പോകുന്ന വഴി വെടിയേറ്റു മരിച്ചത്. മൂന്ന് ബുള്ളറ്റുകളാണ് ഇവരുടെ ശരീരത്തിലേക്ക് തുളച്ചു കയറിയത്.
ഹരിയാനയിലെ സോനിപതില്‍ പ്രൈമറി സ്കൂള്‍ അധ്യാപികയായ സുനിതയെ തിങ്കളാഴ്ച്ചയാണ് വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. സ്കൂട്ടറില്‍ യാത്ര ചെയ്യുമ്പോൾ വെടിവെച്ചു വീഴ്ത്തുകയായിരുന്നു. ക്വട്ടേഷൻ സംഘങ്ങളെ കൊലപാതകത്തിൽ ഉപയോഗിച്ചിട്ടുണ്ടോയെന്ന സംശയത്തിലായിരുന്നു പൊലീസ്.
കഴിഞ്ഞ മാസം 23നാണ് പദ്ധതി അവസാനമായി ആസൂത്രണം ചെയ്തത്. എയ്ഞ്ചല്‍ കൊലയാളി സംഘത്തിലെ ഓരോരുത്തര്‍ക്കും പ്രത്യേക ടാസ്‌കുകള്‍ നല്‍കിയിരുന്നു. മന്‍ജീത്തിന്റെ ദൗത്യം സുനിതയുടെ ദൈന്യംദിന കാര്യങ്ങള്‍ ക്വട്ടേഷന്‍ സംഘത്തെ അറിയിച്ചിരുന്നു. മന്‍ജീത്തിന്റെ ഡ്രൈവര്‍ കൂടിയായ രാജീവാണ് കൊട്ടേഷന്‍ സംഘത്തെ സുനിതയുടെ അടുത്തെത്തിച്ചത്. വെടിവെച്ചയളെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.
ഡൽഹിയിലെ പ്രമുഖ മോഡലായ എയ്ഞ്ചൽ ഗുപ്തയെ സ്വന്തമാക്കാനായിരുന്നു മൺജീത്ത് ഈ ക്രൂരകൃത്യത്തിന് കൂട്ടുനിന്നതെന്ന് പൊലീസ് പറഞ്ഞു. ഇവരെ കൂടാതെ എയ്ഞ്ചലിന്റെ പിതാവ് രാജീവും പൊലീസ് പിടിയിലായിട്ടുണ്ട്. മൺജീത്തും എയ്ഞ്ചലുമായുളള ബന്ധം സുനിതയുടെ മാതാപിതാക്കളാണ് പൊലീസിനെ അറിയിച്ചത്. മൺജീത്തിനെ തുടക്കത്തിലെ സംശയം ഉണ്ടായിരുന്ന പൊലീസ് ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയതിനു ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.