python-meat-t

മലപ്പുറം നിലമ്പൂരില്‍ പെരുമ്പാമ്പിന്റെ ഇറച്ചി പാചകം ചെയ്തു കഴിക്കുബോള്‍ നാലംഗസംഘം പിടിയില്‍. വനത്തില്‍ ഉപേക്ഷിക്കാന്‍ കൊണ്ടുപോയ സംഘം പാമ്പിനെ കൊന്നു തിന്നുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു വനം ഉദ്യോഗസ്ഥരുടെ പരിശോധന.

 

മലപ്പുറം നിലമ്പൂര്‍ അകമ്പാടം പൈങ്ങക്കോട് കോഴിക്കൂടിന് സമീപത്തു നിന്നു പിടികൂടിയ പെരുമ്പാമ്പിനെ അമ്പായത്തൊടി ദിനേശിന്റെ ബന്ധുവീട്ടില്‍  കറിവച്ച്  മദ്യം കൂട്ടി അകത്താക്കുബോഴാണ്  നാലംഗസംഘം പിടിയിലായത്. പുത്തന്‍പുരക്കല്‍ രതീഷ്, അമ്പലക്കുന്ന് പ്രദീപ്, ഇടവപ്പറമ്പില്‍ സതീഷ് എന്നിവരാണ് ഒപ്പമുണ്ടായിരുന്നത്. പിടിയിലാകുബോള്‍ പകുതിയിലേറെ പാമ്പിറച്ചി സംഘം അകത്താക്കിയിരുന്നു. രണ്ടര കിലോ ഇറച്ചിയും ചാക്കില്‍ക്കെട്ടിയ നിലമ്പില്‍ പെരുമ്പാമ്പിന്റെ തോലും കണ്ടെടുത്തു.

 

ഷെഡ്യൂള്‍ ഒന്നില്‍പ്പെടുന്ന പെരുമ്പാമ്പിനെ കൊല്ലുന്നത് ഏഴു വര്‍ഷം വരെ തടവു വരെ  തടവു കിട്ടാവുന്ന കുറ്റമാണ്. പ്രതികളെ മഞ്ചേരി ഫോറസ്റ്റ് കോടതിയില്‍ ഹാജരാക്കും.