TAGS

 

വെട്ടിക്കൊന്നിട്ടും വൈരാഗ്യം തീരാതെ കൊല്ലപ്പെട്ടവന്റെ ചിത്രമടങ്ങിയ ഫ്ളെക്സ് ബോർഡും വെട്ടിക്കീറി. കണ്ണൂർ കണ്ണവത്ത് കൊല്ലപ്പെട്ട എബിവിപി പ്രവർത്തകൻ ശ്യാംപ്രസാദിന്റെ ഫ്ളെക്സ് ബോർഡാണ് അക്രമി സംഘം വടിവാൾ ഉപയോഗിച്ച് വെട്ടി കീറി നശിപ്പിച്ചത്. ശ്യാംപ്രസാദിനെ വെട്ടിക്കൊന്ന എസ്ഡിപിഐ പ്രവർത്തകർ തന്നെയാണ് ഫ്ളെക്സ് ബോർഡ് നശിപ്പിച്ചതെന്ന് ശ്യാംപ്രസാദിന്റെ കുടുംബം പറയുന്നു. ഇവരുടെ പരാതിയിൽ കതിരൂർ പൊലീസ് കണ്ടാലറിയാവുന്ന നാല് എസ്ഡിപിഐ പ്രവർത്തകർക്കെതിരെ കേസെടുത്തു.

 

മംഗലോട്ടുചാലിൽ സ്ഥാപിച്ച ഫ്ളെക്സ് ബോർഡാണ് കഴിഞ്ഞദിവസം പുലർച്ചെ ബൈക്കുകളിലെത്തിയ സംഘം നശിപ്പിച്ചത്. ഹെൽമറ്റും തുണിയും ഉപയോഗിച്ച് മുഖം മറച്ച് വടിവാളുമായാണ് അക്രമി സംഘമെത്തിയത്. വടിവാളുപയോഗിച്ച് ബോർഡ്‌ നശിപ്പിക്കുന്ന ശബ്ദം കേട്ട് പരിസരവാസി ടോർച്ച് തെളിച്ച് നോക്കിയതോടെ സംഘം കടന്നുകളഞ്ഞു. ടോർച്ചിന്റെ വെളിച്ചത്തിൽ വടിവാൾ തിളങ്ങുന്നതും സിസിടിവിയിൽ കാണാം. 

 

സമാനമായ രീതിയിൽ ഈമാസം ആറാം തീയതി രണ്ടംഗ സംഘമെത്തി ഫ്ളെക്സ് ബോർഡ് നശിപ്പിച്ചിരുന്നു. ഇതിന് ശേഷം സ്ഥാപിച്ച ബോർഡാണ് വീണ്ടും നശിപ്പിച്ചത്.