meenakshi-thapa

നേപ്പാളി യുവനടി മീനാക്ഷി ഥാപ്പയെ കഴുത്തറുത്തു കൊന്ന കേസിൽ ബോളിവുഡിലെ രണ്ടു ജീനിയർ താരങ്ങൾ കുറ്റക്കാരണെന്ന് മുബൈ സെഷൻസ് കോടതി. ഇവർക്കുളള ശിക്ഷ പിന്നീട് വിധിക്കും. ഉത്തരാഖണ്ഡിലെ ദെഹ്‌റാദൂണില്‍നിന്നെത്തി ബോളിവുഡില്‍ ശ്രദ്ധേയയായ മീനാക്ഷി ഥാപ്പ എന്ന ഇരുപത്തേഴുകാരിയെ അമിത്കുമാര്‍ ജയ്‌സ്വാള്‍, പ്രീതി സുരിന്‍ എന്നീ സഹപ്രവർത്തകർ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തുകയായിരുന്നു. 

പണക്കാരിയാണെന്നും കാശിനു വേണ്ടിയല്ല താൻ സിനിമയിൽ അഭിനയിക്കുന്നതെന്നും മീനാക്ഷി പറഞ്ഞത് അതേപ്പടി വിശ്വസിച്ച അമിതും കാമുകി പ്രീതിയും അവരിൽ നിന്ന് പണം തട്ടാൻ പദ്ധതിയിടുകായിരുന്നു. ബോജ്പുരി സിനിമയിൽ അഭിനിയിക്കാൻ അവസരം നൽകാമെന്ന് വിശ്വസിപ്പിച്ച പ്രീതിയുടെ അഹമ്മദാബാദിലെ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടു വരികയായിരുന്നു. പതിനഞ്ച് ലക്ഷം മീനാക്ഷിയിൽ നിന്ന് ആവശ്യപ്പെട്ടുവെങ്കിലും ഒരു വിധത്തിലും പദ്ധതി വിജയിക്കില്ലെന്ന് ബോധ്യപ്പെട്ടതോടെ മീനാക്ഷിയെ തലയറുത്ത് കൊലപ്പെടുത്തുകയും ജഡം വീടിന്റെ സെപ്റ്റിക് ടാങ്കിൽ  ഉപേക്ഷിക്കുകയും ചെയ്തു. പിന്നീട് മുംബൈയിലേയ്ക്കുള്ള യാത്രാമധ്യേ തല ബസ്സിൽ നിന്ന് പുറത്തേയ്ക്ക് വലിച്ചെറിയുകയും ചെയ്തു. ഇതിനിടെ മീനാക്ഷിയുടെ ഫോണും ഡെബിറ്റ് കാർഡ് ഉപയോഗിച്ച് 46,000 രൂപ അവർ  കൈക്കലാക്കുകയും ചെയ്തിരുന്നു.മീനാക്ഷിയുടെ ഡെബിറ്റ് കാർഡിൽ നിന്ന് 2012 ഏപ്രിൽ 12 ന് പണം പിൻവലിക്കാനായി എത്തിയപ്പോഴായിരുന്നു അറസ്റ്റ്. മധുർ ഭാണ്ഡാർക്കർ ചിത്രം ഹീറോയിൽ മൂവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. 

മാർച്ച് 13 2012 ൽ മീനാക്ഷി അമ്മയെ ഫോണിൽ വിളിച്ച് ജയ്‌സ്വാളിനും സൂരിക്കൊപ്പം യാത്ര ചെയ്യുന്നതായി അറിയിച്ചതാണ് കേസിന് തുമ്പ് ഉണ്ടാകാൻ കാരണം. മാർച്ച് 15 മുതൽ മീനാക്ഷിയുടെ ഫോൺ സ്വിച്ച് ഓഫ് ആയി. മാർച്ച 17 ന് 15 ലക്ഷം രൂപ തന്നില്ലെങ്കിൽ മകളെ കൊന്നു കളയുമെന്നും പൊലീസിൽ അറിയിച്ചാൽ മകളുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നും സന്ദേശമെത്തി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണമാണ് അരുംകൊലയുടെ ചുരുൾ അഴിച്ചത്.