black-man-kannur

കണ്ണൂർ നഗരത്തിൽ പുലർച്ചെ മോഷണം നടത്തുന്നതിനിടയിൽ ബ്ലാക്ക്മാൻ പൊലീസ് പിടിയിലായി. ബ്ലാക്ക്മാനെന്നറിയപ്പെടുന്ന സ്ഥിരം മോഷ്ണക്കേസുകളിൽ പിടിക്കപ്പെടുന്ന തഞ്ചാവൂർ സ്വദേശി രാജപ്പനാണ് അറസ്റ്റിലായത്.  

 

മലബാറിനെ മാസങ്ങളോളം ഭീതിയിലാഴ്ത്തിയ ബ്ലാക്ക്മാൻ വീണ്ടും നാട്ടിലിറങ്ങിയതായി പൊലീസിന് സൂചന ലഭിച്ചിരുന്നു. എടക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ മോഷണ കേസും റിപ്പോർട്ട് ചെയ്തിരുന്നു. ബ്ലാക്ക്മാനെക്കുറിച്ച്  അന്വേഷണം തുടരുന്നതിനിടയിലാണ് കണ്ണൂർ പൊലീസിന്റെ മുൻപിൽ ബ്ലാക്ക്മാൻ പെടുന്നത്. പുലർച്ചെ ഒന്നരയ്ക്ക് നഗരത്തിലെ കട കുത്തിപ്പൊളിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് രാജപ്പനെന്ന ബ്ലാക്ക്മാനെ പൊലീസ് കാണുന്നത്. കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇരുപത്തിയഞ്ചോളം കേസുകളിൽ പ്രതിയായിരുന്നു പിടിയിലായ ബ്ലാക്ക്മാൻ. കഴിഞ്ഞ ജനുവരിയിലാണ് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. ഷർട്ടും മുണ്ടും അരയിൽ കെട്ടിയ ശേഷം ട്രൗസർ ധരിച്ചാണ് കവർച്ചിറങ്ങുക. ഇരുട്ടത്തിറങ്ങി നടന്ന് ഭീതി പരത്തുന്നതും ഈയാളുടെ ശീലമാണ്.