kalamassery-bevco-outlet-at

കൊച്ചി കളമശേരിയിലെ ബവ്റിജസ്് ഔട്ട്്ലെറ്റിൽ അക്രമി സംഘത്തിന്റെ അഴിഞ്ഞാട്ടം. ആയുധങ്ങളുമായെത്തിയ നാലംഗ സംഘം ഔട്ട്്ലെറ്റ് അടിച്ചു തകർത്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കളമശേരി കണ്ടയ്്നർ റോഡിനോട് ചേർന്ന് പ്രവർത്തിക്കുന്ന ബവ്്റിജസ് ഔട്ട്്ലെറ്റിലായിരുന്നു അക്രമം. വൈകിട്ട് നാലരയോടെ ഔട്ട്്്ലെറ്റിൻറെ പ്രീമിയം കൗണ്ടറിലെത്തിയ സംഘമാണ് അഴിഞ്ഞാടിയത്. കമ്പിവടികളുമായെത്തിയ സംഘം വിൽപ്പനയ്ക്കു വച്ചിരുന്ന മദ്യക്കുപ്പികൾ അടിച്ചുതകർത്തു. ബില്ലിങ് മെഷീൻ ഉൾപ്പെടെയുളള ഉപകരങ്ങൾ നശിപ്പിച്ചു. 

 

ജീവനക്കാരെ ഓടിച്ചിട്ട് തല്ലി. ഭയന്ന് ജീവനക്കാർ താഴത്തെ നിലയിലേക്കോടിയപ്പോൾ അക്രമികൾ പിന്നാലെയോടി. താഴത്തെ നിലയിൽ പ്രവർത്തിച്ചിരുന്ന കൗണ്ടറിനുളളിലും അക്രമമുണ്ടായി. മദ്യം വാങ്ങാനെത്തിയ ഒരു ഉപഭോക്താവിനെയും മർദ്ദിച്ചു. ഇദ്ദേഹത്തെ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു ലക്ഷം രൂപയിലേറെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. 

 

സംഭവത്തിനു പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കളമശേരി സ്വദേശികളായ സജി,ബാബു,ശ്രീജിത് എന്നിവരെ അറസ്റ്റ് ചെയ്തത്. രാവിലെ മദ്യം വാങ്ങാനെത്തിയ സംഘവും ജീവനക്കാരും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. ഈ പ്രകോപനത്തെ തുടർന്നാണ് വൈകിട്ടെത്തി അക്രമം നടത്തിയതെന്ന് അറസ്റ്റിലായവർ പൊലീസിനോട് പറഞ്ഞു. പതിവായി പ്രശ്നങ്ങളുണ്ടാകാറുളള ഔട്ട്്ലെറ്റിൽ സിസിടിവി കാമറ സ്ഥാപിക്കണമെന്ന ആവശ്യവും ഇതുവരെ നടപ്പായിട്ടില്ലെന്ന് ജീവനക്കാർക്ക് പരാതിയുണ്ട്.