valancheri-ksfe

മലപ്പുറം വളാഞ്ചേരി കെഎസ്എഫ്ഇ ശാഖയിൽ സ്വർണമെന്ന വ്യാജേന മുക്കുപണ്ടം പണയം വച്ച് ഒന്നര കോടിയുടെ തട്ടിപ്പ് നടത്തിയ കേസിൽ 5 പേർക്കെതിരെ കേസെടുത്തു. സ്വർണം പരിശോധിക്കുന്ന ഉദ്യോഗസ്ഥൻ കൊളത്തൂർ സ്വദേശി രാജൻ, പാലക്കാട് സ്വദേശികളായ പടപ്പേതൊടി അബ്ദുൽ നിഷാദ്,  കൊരക്കോട്ടിൽ മുഹമ്മദ് അഷ്‌റഫ്, പറങ്ങാട്ടുതൊടി റഷീദലി  കാവുംപുറത്ത് മുഹമ്മദ് ശരീഫ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. 221.63 പവൻ  സ്വർണമാണെന്ന് വിശ്വസിപ്പിച്ചാണ് മുക്കുപണ്ടം പണയം വച്ചത്. പ്രതികൾക്ക് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു

ENGLISH SUMMARY: