vadakara

TOPICS COVERED

കോഴിക്കോട് വടകരയില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്ര എടോടി ശാഖയിലെ മുൻ മാനേജർ 17 കോടി രൂപയുടെ സ്വർണവുമായി മുങ്ങിയതായി പരാതി. തമിഴ്നാട്  മേട്ടുപ്പാളയം പാത്തി സ്ട്രീറ്റിലെ മധ ജയകുമാർ ആണ് തട്ടിപ്പ് നടത്തിയത്. 26 കിലോ സ്വർണത്തിനു പകരം മുക്കുപണ്ടം വച്ച് 17 കോടിയിലധികം രൂപ തട്ടിയെടുത്തെന്നാണ് പരാതി.

 

നഷ്ടപ്പെട്ട സ്വർണത്തിന്‍റെ  കൃത്യമായ കണക്കു ഇപ്പോഴും ലഭ്യമായിട്ടില്ല, പരിശോധന തുടരുകയാണ്, സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ കുറഞ്ഞ പലിശ നോക്കി ഇവിടെ പണയപ്പെടുത്തിയ സ്വർണമാണ് മധ ജയകുമാർ തട്ടിയെടുതെന്നാണ് പ്രാഥമിക വിവരം. സാധാരണക്കാർ പണയപ്പെടുത്തിയ സ്വർണം നഷ്ടമായിട്ടില്ല.2021 ജൂൺ 13 മുതൽ 2024 ജൂലൈ 6 വരെ 42 പണയങ്ങളിൽ  തട്ടിപ്പ് നടത്തിയെന്നാണ് തെളിഞ്ഞിരിക്കുന്നത്.2021 ലാണ് ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ എടോടി ശാഖയിൽ മധജയകുമാർ മാനേജറായി എത്തിയത്.കഴിഞ്ഞ ജൂലൈയിൽ പാലാരിവട്ടം ശാഖയിലേക്ക് സ്‌ഥലം മാറ്റിയിരുന്നു. എന്നാൽ ഇവിടെ ചാർജെടുത്തിട്ടില്ല. വടകര ശാഖയിലെ റീ അപ്രൈസൽ നടപടിയിലാണ് ക്രമക്കേട് മനസ്സിലായത്. ഇപ്പോഴത്തെ മാനേജർ ഈസ്‌റ്റ് പള്ളൂർ സ്വദേശി ഇർഷാദിന്‍റെ  പരാതിയിലാണ് വടകര പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്.

ENGLISH SUMMARY:

Former Bank of Maharashtra manager dives with gold worth Rs 17 crore