fake-cheque

TOPICS COVERED

തിരുവനന്തപുരം കഴക്കൂട്ടം ട്രഷറി അക്കൗണ്ടിൽ നിന്ന് രണ്ടരലക്ഷം തട്ടിയെടുത്തതായി പരാതി. ശ്രീകാര്യം ചെറുവയ്ക്കൽ സ്വദേശി എം.മോഹനകുമാരിയുടെ അക്കൗണ്ടിൽ നിന്നാണ് രണ്ടുതവണയായി പണം നഷ്ടപ്പെട്ടത്.

 

അക്കൌണ്ടിൽ നിന്ന് പണം പിൻവലിക്കാൻ ജില്ലാ ട്രഷറിയിൽ എത്തിയപ്പോഴാണ് മോഹനകുമാരി തട്ടിപ്പ് അറിയുന്നത്. 

സ്റ്റേറ്റ്മെന്റ് എടുത്തപ്പോൾ മൂന്ന്, നാല് തീയതികളിലായി തന്റെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചതായി കണ്ടെത്തി. മൂന്നിന് രണ്ടുലക്ഷവും നാലിന് അൻപതിനായിരം രൂപയുമാണ് പിൻവലിച്ചത്. ചെക്ക് ഉപയോഗിച്ചാണ് പണം പിൻവലിച്ചിട്ടുള്ളതെന്നാണ് രേഖകളിൽ വ്യക്തമാകുന്നത്. എന്നാൽ, തന്റെ പക്കലുള്ള ചെക്ക് ഉപയോഗിച്ചല്ല പിൻവലിച്ചതെന്ന് മോഹനകുമാരി പറയുന്നു. 

വിശദ പരിശോധനയിൽ തന്റെ അപേക്ഷയില്ലാതെ തന്നെ മോഹനകുമാരിയുടെ അക്കൗണ്ടിന് ഈ മാസം ആദ്യം ചെക്ക് ബുക്ക് അനുവദിച്ചതായി കണ്ടെത്തി. അതുപയോഗിച്ചാണ് പണം പിൻവലിച്ചത്. ചെക്കിലെ ഒപ്പും വ്യാജമാണ്. മോഹനകുമാരിയുടെ പരാതിയിൽ ട്രഷറി അന്വേഷണം തുടങ്ങി. 

ENGLISH SUMMARY:

Complaint that two and a half lakhs was stolen from the treasury account