സിബിഐ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പിലൂടെ കൊച്ചി സ്വദേശിയില്‍ നിന്ന് പണം തട്ടിയ കേസില്‍ മുഖ്യപ്രതി പിടിയില്‍.ഡല്‍ഹി സ്വദേശി പ്രിന്‍സിനെയാണ് കൊച്ചി സെന്‍ട്രല്‍ പൊലീസ് എസ്ഐ അനൂപ് ചാക്കായോടുെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഫെബ്രുവരിയിലാണ് കൊച്ചി സ്വദേശിയില്‍ നിന്ന് 29 ലക്ഷം രൂപ സിബിഐ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് തട്ടിയെടുത്തത്. പ്രമുഖ വിമാനകമ്പനിയുമായി കള്ളപ്പണമിടപാടുകള്‍ നടന്നിട്ടുണ്ടെന്ന് ആരോപിച്ചാണ് തട്ടിപ്പ് സംഘം യുവാവിനെ വെര്‍ച്വല്‍ അറസ്റ്റ് ചെയ്തത്. നടപടിയില്‍ നിന്ന് ഒഴിവാകാന്‍ 29ലക്ഷം കൈമാറാന്‍ ആവശ്യപ്പെടുകയായിരുന്നു. പണം കൈമാറിയ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രിന്‍സ് പിടിയിലായത്. പിടിയിലായ ദിവസം പ്രിന്‍സിന്‍റെ അക്കൗണ്ടിലൂടെ നാലരകോടിയുടെ ഇടപാടുകളാണ് നടന്നത്. കേരളത്തില്‍ കൂടുതല്‍ പേരില്‍ നിന്ന് സംഘം പണം തട്ടിയതായും പൊലീസ് സംശയിക്കുന്നു. പ്രതിയെ അടുത്ത ദിവസം കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യും.