
ഡിജിറ്റല്‍ തട്ടിപ്പിനിരയായെന്ന് യാക്കോബായസഭ നിരണം മുന്‍ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. സിബിഐ സൈബര്‍ അന്വേഷണസംഘമെന്ന് തെറ്റിധരിപ്പിച്ച തട്ടിപ്പുസംഘം വിരമിക്കല്‍ ആനുകൂല്യമുള്‍പ്പെടെ 15 ലക്ഷം രൂപയാണ് വാങ്ങിയെടുത്തത്. രണ്ട് ദിവസം ഡിജിറ്റല്‍ കസ്റ്റഡിയിലാക്കി തട്ടിപ്പ്സംഘം ചോദ്യം ചെയ്തെന്നും അദ്ദേഹം വെളിപ്പെടുത്തി.
ജെറ്റ് എയര്‍വേയ്സ്– നരേഷ് ഗോയല്‍ കള്ളപ്പണ ഇടപാടില്‍ ബന്ധമുണ്ടെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. വ്യാജ കോടതിയിലും ഓണ്‍ലൈനായി ഹാജരാക്കി. അക്കൗണ്ടുകള്‍ മരവിപ്പിച്ചെന്ന് ജഡ്ജിയായി നടിച്ചയാള്‍ പറഞ്ഞുവെന്നും അവര്‍ പറഞ്ഞ അക്കൗണ്ടിലേക്ക് തന്‍റെ മൂന്ന് അക്കൗണ്ടുകളിലായി ഉണ്ടായിരുന്ന തുക മാറ്റി. സുപ്രീംകോടതി നിയന്ത്രിക്കുന്ന രഹസ്യ അക്കൗണ്ടെന്നാണ് സംഘം പറഞ്ഞതെന്നും അദ്ദേഹം വെളിപ്പെടുത്തി.