v-nandakumar-lulu

ജിസിസി രാജ്യങ്ങളിലെ ഏറ്റവും സ്വാധീനമുള്ള മാർക്കറ്റിങ് വിദഗ്ധരുടെ പട്ടികയിൽ ഇടംപിടിച്ചു ലുലു ഗ്രൂപ്പ് മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻസ് ഗ്ലോബൽ ഡയറക്ടർ വി. നന്ദകുമാർ. ദുബായിൽ നടന്ന മാർക്കറ്റിങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഉച്ചകോടിയിൽ പുറത്തിറക്കിയ പട്ടികയിൽ  നാലാം സ്ഥാനമാണ് നന്ദകുമാറിന്.

ഖലീജ് ടൈംസ് തയാറാക്കിയ 39 പേരുടെ പട്ടികയിൽ ദുബായ് ഹോൾഡിങ്സിന്റെ ചീഫ് മാർക്കറ്റിങ് ഓഫീസർ ഹുദാ ബുഹുമൈദും, എമിറേറ്റ്സ് ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ബൂട്രോസ് ബൂട്രോസുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ. മിഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള മാർക്കറ്റിങ്ങ് പ്രഫഷനലായി ഫോബ്സ് മാഗസിൻ നേരത്തെ നന്ദകുമാറിനെ തിരഞ്ഞെടുത്തിരുന്നു. തിരുവനന്തപുരം സ്വദേശിയാണ് നന്ദകുമാർ.

ENGLISH SUMMARY:

V. Nandakumar, the Global Director of Marketing and Communications at Lulu Group, has been ranked among the most influential marketing professionals in the GCC region. He secured the fourth position in the list released at the Marketing and Communications Summit held in Dubai.