ടാറ്റ മോട്ടോഴ്‌സ് (ടെൽകോ) മാനേജിംഗ് ഡയറക്‌ടറായിരുന്നു സുമന്ത് മൂൽഗോക്കർ ടാറ്റ ട്രക്ക് ഒരു ലക്ഷം യൂണിറ്റിന്‍റെ താക്കോല്‍ സര്‍ദാര്‍ കര്‍താര്‍ സിങിന് കൈമാറുന്നു. Image Credit: linkedin.com/in/harishbhattata
രാജ്യത്തൊട്ടാകെ പരന്ന് കിടക്കുന്ന ടാറ്റ മോട്ടോഴ്സിന്‍റെ മുഖമായി മാറിയത് ടാറ്റ ട്രക്കുകളാണ്. കന്യാകുമാരി തൊട്ട് കാശ്മീര്‍ വരെ ഇന്ത്യയുടെ സ്പന്ദമാണ് ടാറ്റ ട്രക്കുകള്‍. വിപണിയില്‍ കമ്പനികള്‍ മാറി വന്നെങ്കിലും ടാറ്റയ്ക്കുള്ള പേരും പ്രശസ്തിയും ഇന്നും തുടരുന്നു. ടാറ്റ ഗ്രൂപ്പില്‍ നിന്നും പുറത്തു വന്ന ആദ്യ ട്രക്ക് ഏതാണെന്ന് അറിയുമോ?
പാകിസ്ഥാനില്‍ നിന്നും വിഭജനാന്തരം ഇന്ത്യയിലേക്ക് വന്ന അഭയാര്‍ഥിക്ക് ജീവിതം നല്‍കിയാണ് ടാറ്റ ട്രക്ക് ഇന്ത്യയില്‍ ഓടി തുടങ്ങിയത്. 70 വര്‍ഷത്തെ ചരിത്രമുള്ള ആ ട്രക്ക് ഇന്നും ടാറ്റയുടെ ജംഷദ്പൂര്‍ മ്യൂസിയത്തിലുണ്ട്.
1954 ഒക്ടോബറില്‍, 70 വര്‍ഷം മുന്‍പാണ് ടാറ്റ മോട്ടോഴ്സിന്‍റെ ജംഷദ്പൂര്‍ പ്ലാന്‍റില്‍ നിന്നും ആദ്യ ടാറ്റ ട്രക്ക് പുറത്തിറങ്ങുന്നത്. ഡെയിംലര്‍ ബെന്‍സ് ഗ്രൂപ്പുമായി സഹകരിച്ചുള്ള ട്രക്കിന്‍റെ ആദ്യ വില്‍പ്പന സര്‍ദാര്‍ കര്‍താര്‍ സിങ് എന്ന് പാക് അഭയാര്‍ഥിക്കായിരുന്നു. ടാറ്റയുടെ ബ്രാന്‍ഡ് കസ്‌റ്റോഡിയനും ഡയറക്ടറും എഴുത്തുകാരനുമായ ഹരീഷ് ഭട്ടാണ് ലിങ്ക്ഡ്ഇന്നില്‍ പങ്കുവച്ച കുറിപ്പിലാണ് ടാറ്റ ട്രക്കിന്‍റെ കഥ പറയുന്നത്.
Image Credit: linkedin.com/in/harishbhattata
പാകിസ്ഥാനില്‍ നിന്നും വന്ന അഭയാര്‍ഥിയായിരുന്നു സര്‍ദാര്‍ കര്‍താര്‍ സിങ്. പാകിസ്താനില്‍ ബസ് ഉടമയായിരുന്ന അദ്ദേഹത്തിന്‍റെ വാഹനങ്ങള്‍ വിഭജന കാലത്ത മുഴുവന്‍ കത്തിച്ചു.
ഒന്നുമില്ലാതെ ഇന്ത്യയിലെത്തിയ അദ്ദേഹത്തിന് ടാറ്റ ബസ് വാങ്ങാന്‍ സഹായിച്ചത് ഡല്‍ഹിയില്‍ നിന്നുള്ള വ്യാപാരിയാണ്. മോണ്ട്‌ഗോമറി ട്രാന്‍സ്പോര്‍ട്ട് കമ്പനിയുടെ ഉടമയായിരുന്നെന്നും വിഭജന കാലത്ത് കയ്യിലുള്ളതെല്ലാം നഷ്ടമായെന്നും വ്യാപാരിയെ ധരിപ്പിച്ചു.
ഡല്‍ഹി വ്യാപാരി നല്‍കിയ തുക ഉപയോഗിച്ച് വാങ്ങിയ ടാറ്റ ട്രക്കിലൂടെയാണ് കര്‍താര്‍ സിങ് ജീവിതം തിരികെ പിടിച്ചത്. ന്യൂഡല്‍ഹിയില്‍ മോണ്ട്‌ഗോമറി ഗുഡ്സ് ട്രാന്‍സ്പോര്‍ട്ട് സൊസൈറ്റി ആരംഭിച്ച അദ്ദേഹം ആദ്യ ടാറ്റ ട്രക്ക് 8 ലക്ഷം കിലോമീറ്റര്‍ ഓടിച്ചു.
1965 ല്‍ അദ്ദേഹം ട്രക്ക് കമ്പനി മ്യൂസിയത്തിന് തിരികെ നല്‍കി. അതേവര്‍ഷമാണ് ടാറ്റ– ബെന്‍സ് സഹകരണത്തില്‍ പുറത്തിറങ്ങുന്ന ട്രക്കുകള്‍ ഒരു ലക്ഷം യൂണിറ്റ് പിന്നിട്ടത്. ആദ്യ ട്രക്ക് വാങ്ങിയ സര്‍ദാര്‍ കര്‍താര്‍ സിങിന് തന്നെയാണ് കമ്പനി ഈ ട്രക്കും നല്‍കിയത്. ടാറ്റ മോട്ടോഴ്‌സ് (ടെൽകോ) മാനേജിംഗ് ഡയറക്‌ടറായിരുന്നു സുമന്ത് മൂൽഗോക്കറാണ് സര്‍ദാര്‍ കര്‍താര്‍ സിങിന് താക്കേല്‍ നല്‍കിയത്.