ടിഡിഎസ്, ടിസിഎസ് ഘടനയില്‍ മാറ്റം വരുത്തി കേന്ദ്ര ബജറ്റ്. മുതിര്‍ന്ന പൗരന്മാരുടെ പലിശയ്ക്ക് ഈടാക്കുന്ന സ്രോതസില്‍ നിന്നുള്ള നികുതിയുടെ പരിധി ഇരട്ടിയാക്കി. സാമ്പത്തിക വര്‍ഷത്തില്‍ 50,000 രൂപയ്ക്ക് മുകളിലുള്ള പലിശയ്ക്കാണ് ടിഡിഎസ് ഈടാക്കിയിരുന്നത്. ഇത് ഒരുലക്ഷമാക്കി ഉയര്‍ത്തി. സ്ഥിര നിക്ഷേപമടക്കമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇത് നേട്ടമാകും.
വാടകയ്ക്ക് മുകളില്‍ ടിഡിഎസ് ഈടാക്കുന്നതിനുള്ള പരിധി 2.40 ലക്ഷം രൂപയില്‍ നിന്നും ആറു ലക്ഷമായി ഉയര്‍ത്തി. ഇത് ഇടത്തരം നികുതിദായകര്‍ക്ക് ആശ്വാസകരമാകുമെന്ന് ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞു.
ആര്‍ബിഐ ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്കീം വഴി വിദേശത്തേക്ക് പണമയക്കുന്നതിന് ഈടാക്കുന്ന ടിഡിഎസ് ( ടാക്സ് കലക്ടറ്റഡ് അറ്റ് സോഴസ്) 7 ലക്ഷത്തില്‍ നിന്ന് 10 ലക്ഷമാക്കി ഉയര്‍ത്തി. വായ്പയെടുത്ത് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് വിദേശത്തേക്ക് പണമയക്കുന്നതിനുള്ള ടിസിഎസ് ഒഴിവാക്കിയതായി ധനമന്ത്രി അറിയിച്ചു.